മുംബൈ:ഇന്ത്യന്‍ ഓഹരി വിപണി ഇന്നും ഇടിഞ്ഞു. തുടര്‍ച്ചയായ നാലാം ദിവസമാണ് ഓഹരിവിപണി ഇടിയുന്നത്. ആഗോളതലത്തിലെ ഓഹരി വിപണിയിലെ മാന്ദ്യം ഇന്ത്യന്‍ ഓഹരി വിപണിയേയും ബാധിക്കുകയാണ്. അമേരിക്കന്‍ ഫെഡറല്‍ റിസര്‍വ് ബാങ്ക് പലിശ നിരക്ക് വര്‍ധിപ്പിച്ചേക്കുമെന്നുള്ള ആശങ്കയും കമ്പനികളുടെ വരുമാനത്തിലുണ്ടയ കുറവുമാണ് ഓഹരി വിപണിയെ തളര്‍ത്തുന്നത്.
വ്യാപരം ആരംഭിച്ച് ആദ്യമണിക്കൂറില്‍ തന്നെ ബിഎസ്‌സി(ബോംബെ സ്റ്റോക് എക്‌സ്‌ചേഞ്ച്)സെന്‍സെക്‌സ് 722 പോയിന്‍റ്(1.21ശതമാനം)ഇടിഞ്ഞ് 58,743ലെത്തി. എന്‍എസ്‌സി(നാഷണല്‍ സ്റ്റോക്ക് എക്‌സ്‌ചേഞ്ച്)നിഫ്റ്റി 209 പോയിന്‍റ്(1.18ശതമാനം)ഇടിഞ്ഞ് 17,548ലെത്തി.
മിഡ് ആന്‍ഡ് സ്മോള്‍ കേപ്പ് ഓഹരികള്‍ നെഗറ്റീവ് സോണിലാണ്. നിഫ്റ്റി മിഡ്കേപ്പ് 100 സൂചിക 0.82 ശതമാനം ഇടിഞ്ഞപ്പോള്‍ സ്മോള്‍ കേപ്പ് ഓഹരികള്‍ 0.77ശതമാനം നഷ്ടത്തിലാണ് വ്യാപാരം നടത്തുന്നത്.
നിഫ്റ്റിയില്‍ ടെക് മഹീന്ദ്രയുടെ ഓഹരിക്കാണ് ഏറ്റവും കൂടുതല്‍ നഷ്ടം സംഭവിച്ചത്(3 ശതമാനം). ബജാജ് ഫിന്‍സെര്‍വ്,ഡോക്ടര്‍ റെഡ്ഡീസ്,ഇന്‍ഫോസിസ് എന്നീ കമ്പനിയുടെ ഓഹരികളും നഷ്ടത്തിലാണ് വ്യാപാരം നടത്തിയത്. അതെസമയം പവര്‍ഗ്രിഡ്,ഹിന്‍ഡാല്‍കോ,ബിപിസിഎല്‍ എന്നീ കമ്പനികളുടെ ഓഹരികള്‍ നേട്ടമുണ്ടാക്കി.
ബോംബെ സ്റ്റോക് എക്‌സ്‌ചേഞ്ചില്‍ 963 കമ്പനികളുടെ ഓഹരികള്‍ മുന്നേറ്റം നടത്തിയപ്പോള്‍ 1,603 കമ്പനികളുടെ ഓഹരികള്‍ ഇടിഞ്ഞു. 30 കമ്പനികളുടെ ഓഹരികള്‍ അടങ്ങിയ സെന്‍സെക്സില്‍ ഏറ്റവും കൂടുതല്‍ നഷ്ടം സംഭവിച്ചത് ബജാജ് ഫിന്‍സെര്‍വ്, ഡോക്ടര്‍ റെഡ്ഡീസ്, ഇന്‍ഫോസിസ്, ഇന്‍ഡസ്ഇന്‍ഡ് ബാങ്ക്, വിപ്രോ എന്നീ കമ്പനികള്‍ക്കാണ്. ഈ കമ്പനികളുടെ ഓഹരികളുടെ മൂല്യം 3.1 ശതമാനം വരെയാണ് ഇടിഞ്ഞത്. അതെസമയം പവര്‍ഗ്രിഡും,ഹിന്ദുസ്ഥാന്‍ യൂണിലിവറും,എന്‍ടിപിസിയും നേട്ടമുണ്ടാക്കി.
ALSO READ:അറ്റാദായത്തില്‍ 17 ശതമാനത്തിന്‍റെ വര്‍ധനവ് കൈവരിച്ച് ഹിന്ദുസ്ഥാന്‍ യൂണിലിവര്‍