കേരളം

kerala

ETV Bharat / bharat

ഇറാൻ തുറമുഖത്ത് മൂന്ന് ഇന്ത്യൻ നാവികർ കുടുങ്ങിക്കിടക്കുന്നു

സഹായം അഭ്യർഥിച്ചുകൊണ്ടുള്ള മറൈൻ എഞ്ചിനീയറായ ധ്യേയ്‌ ഹാൽവാഡിയയുടെ വീഡിയോ വൈറലായിരുന്നു. കഴിഞ്ഞ ആറുമാസമായി കുടുങ്ങിക്കിടക്കുന്ന കപ്പലിൽ ഇവരുൾപ്പെടെ ആകെ 19 പേരാണുള്ളത്.

A young Indian trapped in the Iranian Abbas port  The government reached out for help  Indian sailor trapped in Iran's Abbas port  Dhyey Halwadia  ഇറാൻ തുറമുഖത്ത് മൂന്ന് ഇന്ത്യൻ നാവികർ കുടുങ്ങിക്കിടക്കുന്നു  ഇറാൻ തുറമുഖം  ഗാന്ധിനഗർ  മൻസുഖ് മണ്ടാവിയ  എം.വി ഐസ്‌ദിഹാർ  M.V Aizdihar ship  അബ്ബാസ് തുറമുഖം  Indian sailor trapped  ഇന്ത്യൻ നാവികർ കുടുങ്ങിക്കിടക്കുന്നു  ഗാന്ധിനഗർ  gandhinagar  gujarat  ഗുജറാത്ത്
Indian sailor trapped in Iran's Abbas port

By

Published : Apr 20, 2021, 5:49 PM IST

ഗാന്ധിനഗർ: ഇറാനിലെ അബ്ബാസ് തുറമുഖത്ത് യുവ നാവികൻ ഉൾപ്പെടെ മൂന്ന് ഇന്ത്യൻ നാവികർ കപ്പലിൽ കുടുങ്ങിക്കിടക്കുന്നു. കഴിഞ്ഞ ആറുമാസമായി ഇറാനിയൻ തുറമുഖത്ത് കുടുങ്ങിക്കിടക്കുന്ന കപ്പലിൽ ഇവരുൾപ്പെടെ ആകെ 19 പേരാണുള്ളത്. ഇതുമായി ബന്ധപ്പെട്ട് സഹായം അഭ്യർഥിച്ചുകൊണ്ട് രാജ്യസഭാംഗം മൻസുഖ് മണ്ടാവിയ അടുത്തിടെ കേന്ദ്രവുമായി ബന്ധപ്പെട്ടിരുന്നു.

എം.വി ഐസ്‌ദിഹാർ എന്ന ചരക്ക് കപ്പലാണ് ഇറാനിൽ കുടുങ്ങിക്കിടക്കുന്നത്. മറൈൻ എഞ്ചിനീയറും ഗുജറാത്ത് ഭാവ്‌നഗർ സ്വദേശിയുമായ ധ്യേയ്‌ ഹാൽവാഡിയ തങ്ങളെ സ്വദേശത്തേക്ക് എത്തിക്കാൻ ആവശ്യപ്പെട്ടു കൊണ്ടുള്ള വീഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലായിരുന്നു. കപ്പൽ ഉടമയും ഒരു ഏജന്‍റും തമ്മിലുള്ള സാമ്പത്തിക സംഘർഷത്തെത്തുടർന്നാണ് ക്രൂ അംഗങ്ങൾ കപ്പലിൽ കുടുങ്ങിക്കിടക്കുന്നതെന്ന് വീഡിയോയിൽ അദ്ദേഹം വെളിപ്പെടുത്തി. ഇവർ ഭക്ഷണവും വെള്ളവും ലഭിക്കാതെ ബുദ്ധിമുട്ടുകയാണെന്നും വീഡിയോയിൽ പറയുന്നു.

ABOUT THE AUTHOR

...view details