അൽവാർ (രാജസ്ഥാൻ) : ലഘുഭക്ഷണമായ കച്ചോരി വാങ്ങുന്നതിനായി ലെവൽ ക്രോസിൽ ട്രെയിൻ നിർത്തിയതിന് ലോക്കോ പൈലറ്റ് ഉൾപ്പടെ അഞ്ച് റെയിൽവേ ജീവനക്കാർക്ക് സസ്‌പെൻഷൻ. ഭിവാനിയിൽ നിന്ന് അൽവാർ വഴി മഥുരയിലേക്കുള്ള യാത്രാമധ്യേയാണ് കച്ചോരി വാങ്ങാൻ ദൗദ്‌പൂർ റെയിൽവേ ക്രോസിൽ ലോക്കോ പൈലറ്റ് ട്രെയിന്‍ നിർത്തിയത്.
കച്ചവടക്കരൻ ലഘുഭക്ഷണം എൻജിൻ ഡ്രൈവർക്ക് കൈമാറുന്നതിന്‍റെയടക്കം ദൃശ്യങ്ങൾ സമൂഹ മാധ്യമങ്ങളിൽ പ്രചരിച്ചിരുന്നു. ട്രെയിൻ നിർത്തിയിട്ടിരിക്കുന്നതും റെയിൽവേ ക്രോസിന്‍റെ ഇരുവശത്തും വാഹനങ്ങളുടെ നീണ്ട ക്യൂവുള്ളതും ദൃശ്യങ്ങളിൽ കാണാം.