ന്യൂഡല്‍ഹി: ട്രെയിന്‍ യാത്രക്കാര്‍ക്ക് കൂടുതല്‍ മെച്ചപ്പെട്ട യാത്ര സൗകര്യങ്ങള്‍ ഒരുക്കി ഇന്ത്യന്‍ റെയില്‍വെ. റെയില്‍വെയുടെ എസി ഫസ്റ്റ് ക്ലാസ് കോച്ചിലാണ് ഇത്തരത്തില്‍ നിരവധി സൗകര്യങ്ങള്‍ ഒരുക്കിയിരിക്കുന്നത്. ഓരോ കമ്പാര്‍ട്ട്മെന്‍റിലും രണ്ടും നാലും ബര്‍ത്തുകള്‍ എന്ന നിലയിലാണ് ബര്‍ത്തുകള്‍ സജ്ജീകരിച്ചിരിക്കുന്നത്.
ഇനി സുരക്ഷിത യാത്ര: ഇന്ത്യൻ റെയിൽവേയുടെ എസി ഫസ്റ്റ് ക്ലാസ് കോച്ച് സജ്ജം
യാത്രക്കാരുടെ സൗകര്യവും സുരക്ഷയും സ്വകാര്യതയും മാനിച്ചാണ് എസി ഫസ്റ്റ് ക്ലാസ് കോച്ചിന്‍റെ സജ്ജീകരണം.
കൂടാതെ കോച്ചുകളില്‍ രണ്ട് പേര്‍ക്ക് ഇരുന്ന് സംസാരിക്കാവുന്ന തരത്തില്‍ പ്രത്യേക ഇരിപ്പു മുറികളുമുണ്ട്. യാത്രക്കാരുടെ സ്വകാര്യത ഉറപ്പുവരുത്തുന്ന തരത്തിലാണ് ഇത്തരം മുറികളുടെ സജ്ജീകരണം. എസി ഫസ്റ്റ് ക്ലാസ് കോച്ചില്‍ വളര്‍ത്തുനായ്ക്കളെ അനുവദിക്കുന്നു എന്നത് മറ്റൊരു പ്രത്യേകതയാണ്. ചൂടുവെള്ളം ലഭ്യമാകുന്ന കുളിമുറികളും ഈ കോച്ചില്‍ സജ്ജമാണ്.
യാത്രക്കാരുടെ സഹായത്തിനായി എല്ലാ കോച്ചുകളിലും ഒരു അറ്റന്‍ഡന്‍റ് ഉണ്ടാകും. യാത്രക്കാര്‍ക്ക് അറ്റന്‍ഡന്‍റിന്‍റെ സേവനങ്ങള്‍ക്കായി ഫോണില്‍ ബന്ധപ്പെടാവുന്നതാണ്.