ന്യൂഡൽഹി: ഫ്രഞ്ച് എയർ ആൻഡ് ബഹിരാകാശ സേനയുടെ വ്യോമസേന താവളമായ മോണ്ട്-ഡി-മാർസനിൽ നടക്കുന്ന ഓറിയോൺ അഭ്യാസ പ്രകടനത്തിൽ പങ്കെടുക്കാൻ ഇന്ത്യൻ വ്യോമസേന സംഘം (ഐഎഎഫ്). ഏപ്രിൽ 17 മുതൽ മെയ് അഞ്ചുവരെ നടക്കുന്ന അഭ്യാസത്തിനായി വെള്ളിയാഴ്‌ച (ഏപ്രില്‍ 14) സംഘം ഫ്രാൻസിലേക്ക് പുറപ്പെടും. നാല് റഫേൽ, രണ്ട് സി -17, രണ്ട് എൽഎൽ-78 വിമാനങ്ങൾ, 165 വ്യോമസേന യോദ്ധാക്കൾ എന്നിവരടങ്ങുന്ന ഐഎഎഫ് സംഘമാണ് ഫ്രാൻസിലേക്ക് തിരിക്കുന്നത്.
വ്യോമസേനയുടെ റഫേൽ വിമാനങ്ങളുടെ ആദ്യ വിദേശ അഭ്യാസമാണിത്. ഐഎഎഫിനും എഫ്‌എഎസ്‌എഫിനും പുറമേ, ജർമനി, ഗ്രീസ്, ഇറ്റലി, നെതർലൻഡ്‌സ്, യുണൈറ്റഡ് കിങ്‌ഡം, സ്‌പെയിൻ, യുണൈറ്റഡ് സ്റ്റേറ്റ്‌സ് ഓഫ് അമേരിക്ക എന്നിവിടങ്ങളിൽ നിന്നുള്ള വ്യോമസേനകളും ബഹുരാഷ്‌ട്ര അഭ്യാസ പറക്കലിൽ പങ്കെടുക്കും. ഈ അഭ്യാസപ്രകടനം മറ്റ് വ്യോമസേനകളുടെ മികച്ച ആശയങ്ങൾ മനസിലാക്കി ഇന്ത്യൻ വ്യോമസേനയെ കൂടുതൽ വളർത്താൻ സഹായിക്കുമെന്ന് പ്രതിരോധ മന്ത്രാലയ വക്താവ് പറഞ്ഞു.
ഓറിയോണിൽ പങ്കെടുക്കാൻ രാഷ്‌ട്രങ്ങൾ: 'ഡെസേർട്ട് നൈറ്റ്' എന്ന രഹസ്യനാമമുള്ള ജോധ്‌പൂരിലെ ഫ്രഞ്ച് വ്യോമസേനയുൾപ്പെടെ ഇന്ത്യയ്‌ക്കുള്ളിൽ നടന്ന വിദേശ രാജ്യങ്ങളുമായുള്ള അഭ്യാസപ്രകടനത്തിൽ ഐഎഎഫിന്‍റെ റഫേലുകൾ നേരത്തെ പങ്കെടുത്തിട്ടുണ്ട്. ഫ്രഞ്ച് വ്യോമസേന അവരുടെ റഫേൽ, മിറാഷ്-2000 യുദ്ധവിമാനങ്ങളുമായി നാറ്റോയ്ക്കും മറ്റ് സഖ്യകക്ഷികൾക്കുമൊപ്പം അഭ്യാസ പ്രകടനത്തിൽ പങ്കെടുക്കും. കരസേന, നാവികസേന, വ്യോമസേന എന്നിവയെ ഉൾപ്പെടുത്തി ഫ്രഞ്ച് പ്രതിരോധ സേനകൾ അവരുടെ സഖ്യകക്ഷികളായ യുഎസും യുകെയും ചേർന്ന് നടത്തുന്ന എക്കാലത്തെയും വലിയ ബഹുരാഷ്‌ട്ര അഭ്യാസമാണ് ഓറിയോൺ.