ന്യൂഡൽഹി :ഇന്ത്യയുടെ 15ാം രാഷ്‌ട്രപതിയെ ഇന്നറിയാം. വോട്ടെണ്ണൽ പാർലമെന്‍റ് മന്ദിരത്തിൽ വ്യാഴാഴ്‌ച (21.07-2022) രാവിലെ 11ന് തുടങ്ങും. പാർലമെന്‍റിലെ 63-ാം നമ്പർ മുറിയിലാണ് വോട്ടെണ്ണൽ.
വൈകുന്നേരത്തോടെ ഫല പ്രഖ്യാപനമുണ്ടാകും. എൻഡിഎയുടെ ദ്രൗപതി മുർമുവും പ്രതിപക്ഷ പാർട്ടികളുടെ പൊതു സ്ഥാനാർഥിയായ യശ്വന്ത് സിൻഹയുമാണ് മത്സരാര്‍ഥികള്‍. എൻഡിഎ സ്ഥാനാർഥി ദ്രൗപതി മുർമു വിജയമുറപ്പിച്ചിട്ടുണ്ട്.