കേരളം

kerala

രാഷ്‌ട്രപതി സ്ഥാനത്ത് നാല് വർഷം പൂർത്തിയാക്കി രാംനാഥ് കോവിന്ദ്

By

Published : Jul 25, 2021, 2:56 PM IST

2017 ജൂലൈ 25നാണ് 76കാരനായ രാംനാഥ് കോവിന്ദ് രാഷ്ട്രപതിയായി സത്യപ്രതിജ്ഞ ചെയ്യുന്നത്.

President Kovind completes four years in office  President Kovind news  Kovind as president  Rashtrapati Bhavan  President Ram Nath Kovind  രാഷ്‌ട്രപതി  രാംനാഥ് കോവിന്ദ്  രാഷ്ട്രപതി ഭവൻ
President Kovind completes four years in office

ന്യൂഡൽഹി: അധികാരത്തിൽ നാല് വർഷം പൂർത്തിയാക്കി രാഷ്‌ട്രപതി രാംനാഥ് കോവിന്ദ്. 2017 ജൂലൈ 25നാണ് 76കാരനായ രാംനാഥ് കോവിന്ദ് രാഷ്ട്രപതിയായി സത്യപ്രതിജ്ഞ ചെയ്യുന്നത്. നാല് വർഷത്തിനുള്ളിൽ കേന്ദ്ര, സംസ്ഥാന സർക്കാരുകളുടെ 63 ബില്ലുകൾക്ക് അനുമതി നൽകിയതായും രാജ്യമെമ്പാടുമുള്ള കൊവിഡ് മുൻനിര തൊഴിലാളികളെ പ്രശംസിക്കുന്നതുൾപ്പെടെയുള്ള പദ്ധതികൾ രാംനാഥ് കോവിന്ദ് ചെയ്തുവെന്ന് രാഷ്ട്രപതി ഭവൻ അറിയിച്ചു.

കോവിന്ദിന്‍റെ പ്രവർത്തനങ്ങൾ വിവരിച്ച് ഇ-ബുക്ക്

രാംനാഥ് കോവിന്ദ് 13 സംസ്ഥാനങ്ങളും രണ്ട് കേന്ദ്ര ഭരണപ്രദേശങ്ങളും സന്ദർശിക്കുകയും 780 പേരെ നേരിട്ട് സന്ദർശിക്കുകയും ചെയ്തുവെന്ന് ഇ-ബുക്കിൽ പറയുന്നു. ഭരണഘടനയുടെ സംരക്ഷകനായ രാഷ്ട്രപതി കൗൺസിൽ അംഗങ്ങൾക്കും ചീഫ് ജസ്റ്റിസിനും രഹസ്യ സ്വഭാവം നൽകിയെന്നും ബുക്ക് പറയുന്നു.

സ്വാതന്ത്ര്യദിനത്തിന്‍റെ പശ്ചാത്തലത്തിൽ രാഷ്ട്രപതി ഭവനിൽ നടന്ന സ്വീകരണത്തിൽ ഡൽഹിയിലെ ചില കൊവിഡ് മുൻനിര പോരാളികളെ അതിഥികളായി ക്ഷണിക്കുകയും രാജ്യത്തുടനീളമുള്ളവരുടെ ജീവൻ രക്ഷിക്കുന്നതിനുള്ള ധൈര്യത്തെയും അർപണത്തെയും അഭിനന്ദിക്കുകയും ചെയ്തു. ട്രെയിൻ‌ഡ് നഴ്‌സസ് അസോസിയേഷൻ ഓഫ് ഇന്ത്യ, മിലിട്ടറി നഴ്‌സിങ് സർവീസ്, പ്രസിഡന്‍റ് എസ്റ്റേറ്റ് ക്ലിനിക് എന്നിവിടങ്ങളിലെ നഴ്സുമാരുമായി കോവിന്ദ് രക്ഷാബന്ധൻ ആഘോഷിച്ചുവെന്നും ബുക്കിൽ പ്രതിപാദിക്കുന്നു.

Also Read: 'നൂറ് വയസിനടുത്തുള്ള അമ്മ പോലും വാക്‌സിനെടുത്തു'; പ്രോത്സാഹനവുമായി മോദി

സായുധ സേനയുടെ പരമോന്നത കമാൻഡർ എന്ന നിലയിൽ അദ്ദേഹം ദേശീയ യുദ്ധസ്മാരകം സന്ദർശിക്കുകയും രക്തസാക്ഷികളായവർക്ക് ആദരാഞ്ജലികൾ അർപ്പിക്കുകയും ചെയ്തു. കർണാടക കൊടക് ജില്ലയിലെ മഡിക്കേരിയിൽ ജനറൽ തിമ്മയ്യ മ്യൂസിയത്തിന്‍റെ ഉദ്ഘാടനം നിർവഹിക്കുകയും സ്വരാജ് ദ്വീപിലെ ആൻഡമാൻ നിക്കോബാർ കമാൻഡിന്‍റെ സംയുക്ത സേവന പ്രവർത്തന പ്രകടനങ്ങൾക്ക് സാക്ഷ്യം വഹിക്കുകയും ചെയ്തു. ഫെബ്രുവരി മുതൽ ഏപ്രിൽ 13 വരെ 4,817 പേരും 2021 ജനുവരി മുതൽ 2021 ഏപ്രിൽ 13 വരെ 7,458 പേരും രാഷ്ട്രപതി ഭവൻ മ്യൂസിയം സന്ദർശിച്ചുവെന്ന് ബുക്കിൽ പറയുന്നു.

ABOUT THE AUTHOR

...view details