ഹൈദരാബാദ്:15-ാമത് ഐപിഎല്ലിന് മുന്നോടിയായിട്ടുള്ള അവസാനത്തെ ഇവന്‍റാണ് മെഗാ താരലേലം. മിക്ക ഫ്രാഞ്ചൈസികളും സ്ഥിരതയുള്ള ടീമിനെ വാർത്തെടുക്കാൻ ആഗ്രഹിക്കുന്നുണ്ട്.
ശനിയാഴ്‌ച നടക്കുന്ന മെഗാ ലേലത്തിന്‍റെ പ്രധാന വിവരങ്ങൾ;
ലേലം നടക്കുന്ന നഗരം: ബെംഗളൂരു
ലേലസ്ഥലം: ഐടിസി ഗാർഡനിയ
തീയതി: ഫെബ്രുവരി 12, 13
സമയം: ഉച്ചയ്ക്ക് 12 മണി
പങ്കെടുക്കുന്ന ടീമുകൾ: സിഎസ്കെ, മുംബൈ ഇന്ത്യൻസ്, ആർസിബി, കെകെആർ, ഡൽഹി, പഞ്ചാബ് കിംങ്സ്, രാജസ്‌ഥാൻ റോയൽസ്, സണ്‍റൈസേഴ്‌സ് ഹൈദരാബാദ്, ഗുജറാത്ത് ടൈറ്റൻസ്*, ലഖ്‌നൗ*. (* പുതിയ ടീമുകളെ സൂചിപ്പിക്കുന്നു)
ആകെ ചെലവഴിക്കാൻ കഴിയുന്ന തുക:ഒരു ഫ്രാഞ്ചൈസിക്ക് 90 കോടി രൂപ
ഓരോ ഫ്രാഞ്ചൈസിയും ചെലവഴിക്കേണ്ട ഏറ്റവും കുറഞ്ഞ തുക: 67.5 കോടി രൂപ/90 കോടി
സ്‌ക്വാഡ് ശക്തി: കുറഞ്ഞ കളിക്കാർ: 18; പരമാവധി കളിക്കാർ: 25
അടിസ്ഥാന വിലകളുടെ തോത്: ഇന്ത്യൻ രൂപ 2 കോടി, 1.5 കോടി, 1 കോടി, 75 ലക്ഷം, 50 ലക്ഷം, 40 ലക്ഷം, 30 ലക്ഷം, 20 ലക്ഷം
ലഭ്യമായ കളിക്കാരുടെ എണ്ണം : 229 ക്യാപ്‌ഡ് (അന്തർദേശീയ), 354 അൺക്യാപ്‌ഡ് (ആഭ്യന്തര), 7 ഐസിസി അസോസിയേറ്റ് രാജ്യങ്ങളിൽ നിന്ന്
ശനിയാഴ്‌ചത്തെ ലേല പ്രക്രിയ:161 കളിക്കാർ ആദ്യ ദിവസത്തെ ലേലത്തിൽ ഉൾപ്പെടും.
2-ാം ദിവസം ത്വരിതപ്പെടുത്തിയ പ്രക്രിയ നടത്തും,
ത്വരിതപ്പെടുത്തിയ പ്രക്രിയ കൊണ്ട് ഉദ്ദേശിക്കുന്നത്: ഫ്രാഞ്ചൈസികൾ ലേലം വിളിക്കാൻ ആഗ്രഹിക്കുന്ന കളിക്കാരുടെ ഒരു വിഷ്-ലിസ്റ്റ് ഉണ്ടാക്കുന്നു.
റൈറ്റ് ടു മാച്ച് കാർഡുകൾ (ആർടിഎം): ആർടിഎം കാർഡുകളൊന്നും ലഭ്യമല്ല
സൈലന്‍റ് ടൈ-ബ്രേക്കറിന്‍റെ ഉപയോഗം :ഒരു കളിക്കാരനെ ബിഡ് ചെയ്യാൻ ശ്രമിക്കുന്ന രണ്ട് ടീമുകൾക്ക് അവരുടെ മുഴുവൻ പണവും തീർന്നാൽ, അവർക്ക് ഫൈനൽ ബിഡ് സമർപ്പിക്കാം. കൂടുതൽ തുക ബിഡ് ചെയ്യുന്നയാൾക്ക് കളിക്കാരനെ ലഭിക്കും. അധിക തുക ബിസിസിഐയിൽ നിക്ഷേപിക്കണം, അത് 90 കോടി രൂപയുടെ ഭാഗമാകില്ല. അന്തിമ വിജയി വരുന്നതുവരെ നടപടിക്രമം തുടരാം.