ലണ്ടന്‍:2022ലെ ബുക്കര്‍ പുരസ്കാരം ഇന്ത്യന്‍ എഴുത്തുകാരി ഗീതാഞ്ജലി ശ്രീക്ക്. 'രേത് സമാധി' എന്ന ഹിന്ദി നോവലിന്‍റെ ഇംഗ്ലീഷ് പരിഭാഷ 'ടോംബ് ഓഫ് സാന്‍ഡ്' ആണ് പുരസ്‌കാരത്തിന് അര്‍ഹമായത്. ഹിന്ദിയില്‍ നിന്നുള്ള പരിഭാഷയ്ക്ക് ബുക്കര്‍ പുരസ്കാരം ലഭിക്കുന്നത് ഇതാദ്യമാണ്.
ബുക്കർ പുരസ്‌കാരം ഇന്ത്യൻ എഴുത്തുകാരി ഗീതാഞ്ജലി ശ്രീക്ക് - ഇന്‍റര്‍നാഷ്‌ണല്‍ ബുക്കര്‍ പുരസ്‌കാരം
'രേത് സമാധി' എന്ന ഹിന്ദി നോവലിന്‍റെ ഇംഗ്ലീഷ് പരിഭാഷ 'ടോംബ് ഓഫ് സാന്‍ഡ്' ആണ് പുരസ്‌കാരത്തിന് അര്‍ഹമായത്
അമേരിക്കന്‍ വംശജയായ ഡെയ്സി റോക്ക്വെല്‍ ആണ് പുസ്തകം ഇംഗ്ലീഷിലേക്ക് വിവര്‍ത്തനം ചെയ്തത്. സമ്മാനത്തുകയായ 50,000 യൂറോ(41.6 ലക്ഷം രൂപ) ഗീതാഞ്ജലി ശ്രീയും ഡെയ്സി റോക്ക് വെല്ലും പങ്കിടും. ലണ്ടനില്‍ നടന്ന ചടങ്ങിലാണ് പുരസ്‌കാരം പ്രഖ്യാപിച്ചത്. 2018ലാണ് 'രേത് സമാധി' പ്രസിദ്ധീകരിക്കുന്നത്. ഇംഗ്ലിഷിനു പുറമേ ഫ്രഞ്ച്, ജർമൻ, സെർബിയൻ, കൊറിയൻ ഭാഷകളിലേക്കും രേത് സമാധി പരിഭാഷപ്പെടുത്തിയിട്ടുണ്ട്. 1957ല്‍ ഉത്തര്‍പ്രദേശിലെ മെയിന്‍പുരിയില്‍ ജനിച്ച ഗീതാഞ്ജലി ശ്രീ ന്യൂഡൽഹിയിലാണു താമസം.
ഇന്ത്യ - പാക് വിഭജനകാലത്തെ ദുരന്തസ്മരണകളുമായി ജീവിക്കുന്ന എൺപതുകാരി, ഭർത്താവിന്‍റെ മരണശേഷം പാകിസ്ഥാനിലേക്കു യാത്ര ചെയ്യാൻ ആഗ്രഹിക്കുന്നതാണ് രേത് സമാധിയുടെ ഇതിവൃത്തം. ബ്രിട്ടനിലോ അയര്‍ലന്‍റിലോ പ്രസിദ്ധീകരിക്കുന്ന ഇംഗ്ലീഷിലേക്ക് തര്‍ജിമ ചെയ്യുന്ന പുസ്തകങ്ങളാണ് എല്ലാവര്‍ഷവും ബുക്കര്‍ പുരസ്കാരത്തിനായി പരിഗണിക്കുന്നത്.