കണ്ണൂർ: അടുത്ത വർഷം മുതൽ നാവികസേനയിൽ വനിത സെയിലർമാരെ നിയമിക്കുമെന്ന് നാവികസേന മേധാവി അഡ്‌മിറൽ ആർ ഹരികുമാർ. നാവികസേനയുടെ എല്ലാ ബ്രാഞ്ചുകളിലും വനിത ഓഫിസർമാരെയും നിയമിക്കും. നിലവിൽ ഏതാനും ബ്രാഞ്ചുകളിൽ മാത്രമാണ് വനിത ഓഫിസർമാരുള്ളതെന്നും നാവികസേന മേധാവി പറഞ്ഞു.
ഏഴിമലനാവിക അക്കാദമിയിലെ വിവിധ കോഴ്‌സുകൾ പൂർത്തിയാക്കിയ 250 കേഡറ്റുകളുടെ പാസിങ് ഔട്ട് പരേഡിന് ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇന്ത്യൻ നാവികസേന എന്നും വനിതകൾക്ക് ബാലികേറാമലയായിരുന്നു. ദുർഘടമായ കടൽ സാഹചര്യങ്ങൾ തരണം ചെയ്യാൻ പുരുഷന്മാര്‍ക്ക് മാത്രമേ സാധിക്കുകയുള്ളൂവെന്ന ഒരു പരമ്പരാഗത ധാരണയായിരുന്നു ഇതിനു പിന്നിൽ, ആ മുൻധാരണയാണ് ഇന്ത്യൻ നാവികസേന തിരുത്താനൊരുങ്ങുന്നതെന്നും അഡ്‌മിറൽ ആർ ഹരികുമാർ വ്യക്തമാക്കി.