ന്യൂഡൽഹി:ഇന്ത്യൻ നാവിക സേനയും തീരദേശ സേനയും സംയുക്തമായി നടത്തുന്ന സീ വിജിൽ അഭ്യാസം ചൊവ്വാഴ്ച ആരംഭിക്കും. രാജ്യത്തെ തീര സംരക്ഷണം ഉറപ്പുവരുത്തുന്നതിന്‍റെ ഭാഗമായാണ് അഭ്യാസം നടക്കുന്നത്. മുംബൈ, വിശാഖപട്ടണം എന്നിവിടങ്ങളിലായാണ് പരിശീലനം നടക്കുക. നാവിക സേന, വ്യോമ സേന, എൻഎസ്‌ജി, ബിഎസ്എഫ്, കസ്റ്റംസ്, സിഐഎസ്എഫ് എന്നീ വിഭാഗങ്ങളും പരിശീലനത്തിൽ പങ്കെടുക്കും. ഭീകരരെ നേരിടുന്നതിനും പ്രത്യേക പരിശീലനം നൽകും. ചൈനയിൽ നിന്നും പാകിസ്ഥാനില്‍ നിന്നുമുള്ള കള്ളക്കടത്തും ആക്രമണങ്ങളും തടയാനാണ് നാവികസേനയുടെ നീക്കം.
തീരദേശത്തെ പ്രതിരോധം ശക്തമാക്കാൻ നാവിക സേന; സീ വിജിൽ പരിശീലനം നാളെ ആരംഭിക്കും - സീ വിജിൽ
ചൈനയിൽ നിന്നും പാകിസ്ഥാനില്‍ നിന്നുമുള്ള കള്ളക്കടത്തും ആക്രമണങ്ങളും തടയാനാണ് നാവികസേനയുടെ നീക്കം. തീരദേശ സംസ്ഥാനങ്ങളിൽ പതിവായി ചെറിയ തോതിലുള്ള അഭ്യാസപ്രകടനങ്ങൾ നടത്താറുണ്ട്
തീരദേശത്തെ പ്രതിരോധം ശക്തമാക്കാൻ നാവിക സേന; സീ വിജിൽ പരിശീലനം നാളെ ആരംഭിക്കും
തീരദേശ സംസ്ഥാനങ്ങളിൽ പതിവായി ചെറിയ തോതിലുള്ള അഭ്യാസപ്രകടനങ്ങൾ നടത്താറുണ്ട്. സമുദ്ര സുരക്ഷയും തീരദേശ പ്രതിരോധവും ശക്തമാക്കാനാണ് അഭ്യാസം നടത്തുന്നത്. സീ വിജിൽ പരിശീലനം സേനയുടെ ശക്തിയും ബലഹീനതയും വിലയിരുത്താൻ സഹായകമാകും എന്നാണ് നിരീക്ഷണം.