ന്യൂഡൽഹി: നാവിക സഹകരണം വർധിപ്പിക്കുന്നതിനുള്ള ശ്രമത്തിന്‍റെ ഭാഗമായി ശനിയാഴ്ച ഇന്ത്യൻ നാവികസേനയും വിയറ്റ്നാമീസ് നാവികസേനയുമായി ദക്ഷിണ ചൈനാക്കടലിൽ 'പാസേജ് അഭ്യാസം' നടത്തിയതായി വൃത്തങ്ങൾ. ദക്ഷിണ ചൈനാക്കടലിൽ ചൈന തങ്ങളുടെ സൈനിക വിന്യാസം വിപുലീകരിക്കുന്നതിനിടയിലാണ് അഭ്യാസം നടത്തിയത്. കഴിഞ്ഞ തിങ്കളാഴ്ച പ്രധാനമന്ത്രി നരേന്ദ്ര മോദി വിയറ്റ്നാം പ്രധാനമന്ത്രി ഗുയിൻ സുവാൻ ഫൂക്കിമായി വെർച്വൽ ഉച്ചകോടി നടത്തിയിരുന്നു.
ഇന്ത്യ-വിയറ്റ്നാം നാവിക അഭ്യാസം നടന്നു - ഇന്ത്യ-വിയറ്റ്നാം നാവിക അഭ്യാസം
മധ്യ വിയറ്റ്നാമിലെ വെള്ളപ്പൊക്ക ദുരിതബാധിതർക്ക് 15 ടൺ ദുരിതാശ്വാസ സാമഗ്രികളുമായി ഐഎൻഎസ് കിൽത്താൻ കഴിഞ്ഞ വ്യാഴാഴ്ച ഹോ ചി മിൻ സിറ്റിയിൽ എത്തിയിരുന്നു. കപ്പൽ മടക്കയാത്രയിൽ അഭ്യാസത്തിൽ പങ്കെടുക്കുമെന്ന് പ്രതിരോധ മന്ത്രാലയം നേരത്തെ അറിയിച്ചിരുന്നു.
നാവിക അഭ്യാസം
മധ്യ വിയറ്റ്നാമിലെ വെള്ളപ്പൊക്ക ദുരിതബാധിതർക്ക് 15 ടൺ ദുരിതാശ്വാസ സാമഗ്രികളുമായി ഐഎൻഎസ് കിൽത്താൻ കഴിഞ്ഞ വ്യാഴാഴ്ച ഹോ ചി മിൻ സിറ്റിയിൽ എത്തിയിരുന്നു. കപ്പൽ മടക്കയാത്രയിൽ അഭ്യാസത്തിൽ പങ്കെടുക്കുമെന്ന് പ്രതിരോധ മന്ത്രാലയം നേരത്തെ അറിയിച്ചിരുന്നു. ഒക്ടോബർ-നവംബർ മാസങ്ങളിൽ ഉണ്ടായ വെള്ളപ്പൊക്കത്തിൽ മധ്യ വിയറ്റ്നാമിൽ 230ലധികം ആളുകൾ മരിച്ചു.