അങ്കാറ : തുർക്കിയിലെ ഭൂകമ്പ ബാധിത പ്രദേശങ്ങളിൽ ഒരു ഇന്ത്യൻ പൗരനെ കാണാതായതായി കേന്ദ്ര വിദേശകാര്യ മന്ത്രാലയം. ബിസിനസ് ആവശ്യങ്ങൾക്കായി തുർക്കിയിലെത്തിയ ബെംഗളൂരു സ്വദേശിയെയാണ് കാണാതായത്. അദ്ദേഹത്തിന്‍റെ കുടുംബവുമായും ജോലി ചെയ്യുന്ന ബെംഗളൂരുവിലെ കമ്പനിയുമായും ബന്ധപ്പെട്ടിട്ടുണ്ടെന്ന് മന്ത്രാലയം വ്യക്‌തമാക്കി.
തുർക്കിയിലെ ദുരിതബാധിത പ്രദേശങ്ങളിൽ പത്ത് ഇന്ത്യക്കാർ കുടുങ്ങിക്കിടക്കുന്നുണ്ട്. എന്നാല്‍ ഇവർ സുരക്ഷിതരാണ്. തുർക്കിയിലെ അദാനയിൽ കണ്‍ട്രോൾ റൂം സ്ഥാപിച്ചതായും വിദേശകാര്യ മന്ത്രാലയം സെക്രട്ടറി സഞ്ജയ് വർമ അറിയിച്ചു.