ഡെറാഡൂൺ:ഉത്തരാഖണ്ഡിലെ ഇന്ത്യൻ മിലിട്ടറി അക്കാദമിയിൽ (ഐ.എം.എ) നിന്നും പരിശീലനം പൂര്‍ത്തിയാക്കിയ 377 കേഡറ്റുകളുടെ പാസിങ് ഔട്ട് പരേഡ് നടന്നു. 288 പേർ രാജ്യ സൈന്യത്തിന്‍റെ ഭാഗമായി. 89 വിദേശ കേഡറ്റുകളില്‍പ്പെട്ട 43 അഫ്‌ഗാന്‍ പൗരരും പരിശീലനം പൂര്‍ത്തിയാക്കി.
2021 ഓഗസ്റ്റിൽ താലിബാൻ അധികാരത്തിലെത്തിയ ഘട്ടത്തില്‍ ഐ.എം.എയിൽ 83 അഫ്‌ഗാന്‍ സൈനികരുണ്ടായിരുന്നു. ഇവരിൽ 40 പേർ കഴിഞ്ഞ വർഷം ഡിസംബറിൽ അക്കാദമിയിൽ നിന്ന് ബിരുദം നേടി. ശേഷിക്കുന്ന 43 കേഡറ്റുകളാണ് ജൂൺ 11ന് പരീശീലനം പൂര്‍ത്തിയാക്കിയത്. അഫ്‌ഗാനില്‍ താലിബാന്‍ ഭരണത്തിലെത്തിയ ശേഷം പുതിയ കേഡറ്റുകൾ ആരും പരിശീലനത്തിനെത്തിയിട്ടില്ലെന്ന് ഉദ്യോഗസ്ഥര്‍ പറയുന്നു.
അഫ്‌ഗാന്‍ ദേശീയ പ്രതിരോധ സുരക്ഷാസേനയിലെ ഉദ്യോഗസ്ഥരെ താലിബാൻ ബന്ദികളാക്കി കൊലപ്പെടുത്തിയെന്ന റിപ്പോർട്ടുകൾ ഫെബ്രുവരി ആദ്യം വന്നിരുന്നു. ഇക്കാരണത്താല്‍, വിവിധ ഇന്ത്യൻ സൈനിക പരിശീലന സ്ഥാപനങ്ങളിലെ 80 അഫ്‌ഗാന്‍ സൈനികര്‍ക്ക് രാജ്യത്ത് കൂടുതൽ കാലം തങ്ങാൻ പ്രതിരോധ മന്ത്രാലയം അനുമതി നൽകിയിരുന്നു. നേരത്തേ, പരിശീലനം പൂര്‍ത്തിയാക്കിയവരില്‍ ചിലർ ഇന്ത്യയിലും അമേരിക്കയിലും മറ്റ് പാശ്ചാത്യ രാജ്യങ്ങളിലും ഇടം തേടുകയുണ്ടായി.
അഫ്‌ഗാന്‍ ഓഫിസർമാരുടെ ഭാവി ?: ഇതുമായി ബന്ധപ്പെട്ട് കേന്ദ്ര സർക്കാരിൽ നിന്നും ഇതുവരെ ഒരു വിവരവും ലഭിച്ചിട്ടില്ലെന്ന് ഐ.എം.എ ഉദ്യോഗസ്ഥർ പറയുന്നു. ഇക്കാര്യത്തില്‍ അന്തിമ തീരുമാനം കേന്ദ്ര സര്‍ക്കാരിന്‍റേതാണ്. നിലവില്‍ ഇതേക്കുറിച്ച് പ്രത്യേക നിലപാടുകള്‍ സ്വീകരിച്ചിട്ടില്ലെങ്കിലും ഔദ്യോഗിക പ്രസ്‌താവവന ഉടന്‍ പുറപ്പെടുവിക്കുമെന്നാണ് വിവരം.
നേരത്തേ പരിശീലനം പൂര്‍ത്തിയാക്കിയവര്‍: 2018ൽ 49 അഫ്‌ഗാന്‍ സൈനികരാണ് പരിശീലനം പൂര്‍ത്തിയാക്കിയത്. 2020 ഡിസംബറിൽ 41, 2021 ജൂണിൽ 43 പേരുമാണ് പുറത്തിറങ്ങിയത്. അതിനുശേഷം 83 അഫ്‌ഗാനി സൈനികരാണ് ഐ.എം.എയിൽ പരിശീലനം നേടിയത്. ഇതിൽ 40 പേർ 2021 ഡിസംബറിലും ശേഷിക്കുന്ന 43 കേഡറ്റുകൾ ശനിയാഴ്‌ചയും പുറത്തിറങ്ങുകയായിരുന്നു.
കുടുംബത്തെക്കുറിച്ച് ആശങ്ക:പരിശീലത്തിനായി ഐ.എം.എയിൽ എത്തിയ അഫ്‌ഗാന്‍ സൈനികര്‍ തങ്ങളുടെ കുടുംബത്തെയോര്‍ത്ത് ആശങ്കയിലാണ്. ഡെറാഡൂൺ ഐ.എം.എയിൽ നിന്ന് പരിശീലനം പൂര്‍ത്തിയാക്കിയ അഫ്‌ഗാന്‍ സൈനികര്‍ക്ക് തങ്ങളുടെ രാജ്യത്തെ സ്ഥിതിഗതികൾ സാധാരണ നിലയിലാകുന്നത് വരെ രാജ്യത്ത് കഴിയാനാവുമെന്ന് ശൗര്യ ചക്ര ജേതാവ് റിട്ടയേഡ് കേണൽ രാകേഷ് സിങ് കുക്രേതി പറഞ്ഞു. അവർ സൈനിക പരിശീലനം നേടുന്നിടത്തോളം സുരക്ഷയില്‍ കഴിയാന്‍ ഇടം നല്‍കേ ഉത്തരവാദിത്വം കേന്ദ്ര സര്‍ക്കാരിനാണെന്നും അദ്ദേഹം പറഞ്ഞു.
ഭാവി താലിബാന്‍റെ കൈകളിൽ:താലിബാൻ സർക്കാര്‍ ആവശ്യപ്പെട്ടാല്‍ ഐ.എം.എയിൽ നിന്ന് പാസായ അഫ്‌ഗാന്‍ സൈനികരെ തിരിച്ചയക്കാമെന്ന് കേണൽ കുക്രേതി പറഞ്ഞു. പുറമെ, ഇന്ത്യയിൽ തന്നെ സേവനം നൽകണമെങ്കില്‍ കേന്ദ്രം ഇക്കാര്യത്തിൽ തീരുമാനമെടുക്കണം. എന്നാല്‍, ഇന്ത്യൻ ആർമിയുടെ ചട്ടപ്രകാരം രാജ്യത്തിന്‍റെ സൈന്യത്തില്‍ ഉള്‍പ്പെടുത്തുന്നതിന് നിര്‍വാഹമില്ലെന്നും അദ്ദേഹം പറഞ്ഞു.