കേരളം

kerala

ETV Bharat / bharat

ഡ്യൂട്ടിയില്‍ കുങ്കുമ തിലകം അണിയാം ; അമേരിക്കൻ വ്യോമസേനയിലെ ഇന്ത്യൻ വംശജന് അനുമതി - അമേരിക്കൻ വ്യോമസേന

എയർമാനായ ദർശൻ ഷായ്‌ക്ക് യൂണിഫോമിലായിരിക്കുമ്പോൾ കുങ്കുമ തിലകം ചാര്‍ത്താന്‍ അനുമതി

Indian man in US Air Force  Indian man in US Air Force allowed to wear Tilak while in uniform  അമേരിക്കൻ വ്യോമസേനയിലെ ഇന്ത്യൻ വംശജന്‍  എയർമാനായ ദർശൻ ഷാ  ഇന്ത്യൻ വംശജന് യൂണിഫോമിൽ കുങ്കുമ തിലകം അണിയാന്‍ അനുമതി  അമേരിക്കൻ വ്യോമസേന  അമേരിക്കൻ വ്യോമസേനയില്‍ ഇന്ത്യൻ വംശജന് മതപരമായ ഇളവ്
അമേരിക്കൻ വ്യോമസേനയിലെ ഇന്ത്യൻ വംശജന് യൂണിഫോമിൽ കുങ്കുമ തിലകം അണിയാന്‍ അനുമതി

By

Published : Mar 22, 2022, 8:30 PM IST

ന്യൂഡൽഹി : അമേരിക്കൻ വ്യോമസേനയിലെ ഇന്ത്യൻ വംശജനായ ഉദ്യോഗസ്ഥന് യൂണിഫോമിലായിരിക്കുമ്പോള്‍ കുങ്കുമ തിലകം അണിയാന്‍ അനുമതി. വ്യോമിങ്ങിലെ എഫ്‌ഇ വാറൻ എയർഫോഴ്‌സ് ബേസിലെ എയർമാനായ ദർശൻ ഷായ്‌ക്കാണ് മതപരമായ ഇളവ് ലഭിച്ചത്. കഴിഞ്ഞ ഫെബ്രുവരി 22നാണ് ഔദ്യോഗിക അനുമതി നല്‍കിയത്.

ഡ്യൂട്ടിയില്‍ തിലകം ധരിക്കാന്‍ അനുമതി ലഭിച്ചതില്‍ സന്തോഷമുണ്ടെന്ന് ഷാ പ്രതികരിച്ചു. 'ടെക്‌സാസ്, കാലിഫോർണിയ, ന്യൂജഴ്‌സി, ന്യൂയോർക്ക് എന്നിവിടങ്ങളിൽ നിന്നുള്ള സുഹൃത്തുക്കള്‍ സന്ദേശമയക്കുന്നുണ്ട്. ഇത് പുതിയ കാര്യമാണ്. അവർ മുമ്പ് കേട്ടിട്ടില്ലാത്തതും അസാധ്യമാണെന്ന് കരുതിയതും, പക്ഷേ അത് സംഭവിച്ചു.' ഷാ പറഞ്ഞു.

also read: മൃതദേഹം ചുമലിലെടുത്ത് വനിത എസ്ഐ; വനമേഖലയിലൂടെ നടന്നത് അഞ്ച് കിലോമീറ്റർ

അടിസ്ഥാന സൈനിക പരിശീലന (ബി‌എം‌ടി) സമയത്ത് തന്നെ തിലകം അണിയാന്‍ ഷാ അനുമതി തേടിയിരുന്നു. എന്നാല്‍ ടെക് സ്‌കൂൾ വരെയും തുടർന്ന് ആദ്യ ഡ്യൂട്ടി സ്റ്റേഷനിൽ എത്തുന്നത് വരെയും കാത്തിരിക്കാനായിരുന്നു നിര്‍ദേശം.

ABOUT THE AUTHOR

...view details