വാഷിങ്ടണ്‍:യുക്രൈനും റഷ്യയും തമ്മിലുള്ള സംഘർഷം രൂക്ഷമായ സാഹചര്യത്തിൽ റഷ്യക്കെതിരെ വോട്ട് ചെയ്ത് ഇന്ത്യൻ ജഡ്‌ജി ജസ്റ്റിസ് ദൽവീർ ഭണ്ഡാരി. യുക്രൈനിലെ സൈനിക പ്രവർത്തനങ്ങൾ ഉടൻ നിർത്തിവയ്ക്കാൻ റഷ്യയോട് ആവശ്യപ്പെട്ട് അന്താരാഷ്ട്ര നീതിന്യായ പുറപ്പെടുവിച്ച ഉത്തരവിനെയാണ് ഭണ്ഡാരി അനുകൂലിച്ചത്. കോടതി ഉത്തരവിനെ 13 ജഡ്‌ജിമാർ പിന്തുണച്ചപ്പോൾ റഷ്യ, ചൈന എന്നീ രാജ്യങ്ങൾ എതിർത്തു.
റഷ്യൻ ഫെഡറേഷൻ യുക്രൈൻ പ്രദേശത്ത് ഫെബ്രുവരി 24 ന് ആരംഭിച്ച സൈനിക പ്രവർത്തനങ്ങൾ ഉടൻ നിർത്തിവയ്ക്കണമെന്ന് പ്രിസൈഡിങ് ജഡ്ജി ജോവാൻ ഡോനോഗ് കോടതിയിൽ പറഞ്ഞു. യുക്രൈനിലെ ജനങ്ങളുടെ ദുരവസ്ഥ, റഷ്യൻ നടപടികളുടെ ഫലമായുണ്ടായ നിരവധി മരണങ്ങൾ, അടിസ്ഥാന സൗകര്യങ്ങളുടെ നാശനഷ്‌ടങ്ങൾ തുടങ്ങിയവയിൽ കോടതി ആശങ്ക പ്രകടിപ്പിച്ചു.