ന്യൂഡൽഹി : കൊവിഡ് മൂലം മറ്റ് രാജ്യങ്ങളിൽ ഇതുവരെ മരിച്ചത് 4,355 ഇന്ത്യക്കാർ. സൗദി അറേബ്യയിലും, യുഎഇയിലുമാണ് ഏറ്റവും അധികം ഇന്ത്യക്കാർ മരിച്ചത്. സൗദി 1,237, യുഎഇ 894 എന്നിങ്ങനെയാണ് മരണ നിരക്ക്. വിദേശകാര്യ സഹമന്ത്രി വി മുരളീധരനാണ് രാജ്യസഭയിൽ ഇത് സംബന്ധിച്ച കണക്ക് പുറത്തുവിട്ടത്.
അമേരിക്കയിലാണ് ഏറ്റവും കുറവ് മരണം റിപ്പോർട്ട് ചെയ്‌തത്. അഞ്ച് ഇന്ത്യക്കാരാണ് അവിടെ മരിച്ചത്. കുവൈറ്റിൽ 668 ഇന്ത്യക്കാരും, ഒമാനിൽ 555 പേരും ബഹ്‌റൈനിൽ 203 പേരും കൊവിഡ് ബാധിച്ച് മരിച്ചു. റഷ്യയിലെ മരണ സംഖ്യ 15 ആണ്. ഖത്തര്‍ - 113, മലേഷ്യ - 186 എന്നിങ്ങനെയുമാണ് കണക്ക്.