കീവ്: വിദ്യാര്‍ഥികളടക്കമുള്ള എല്ലാ ഇന്ത്യന്‍ പൗരന്‍മാരും അടിയന്തരമായി യുക്രൈന്‍ വിടാന്‍ നിര്‍ദേശം നല്‍കി ഇന്ത്യന്‍ എംബസി. റഷ്യന്‍ യുക്രൈന്‍ അധിനിവേശത്തിന്‍റെ പശ്ചാത്തലത്തില്‍ സുരക്ഷ സാഹചര്യം കൂടുതല്‍ വഷളായതിനെ തുടര്‍ന്നായിരുന്നു നിര്‍ദേശം. ട്വിറ്റര്‍ പേജിലൂടെയാണ് യുക്രൈനിലെ ഇന്ത്യന്‍ എംബസി ഇക്കാര്യം വ്യക്തമാക്കിയത്.
ഇന്ത്യന്‍ പൗരന്‍മാര്‍ അടിയന്തരമായി യുക്രൈന്‍ വിടണം; നിര്‍ദേശം നല്‍കി എംബസി - ഏറ്റവും പുതിയ അന്തര്‍ദേശീയ വാര്‍ത്ത
വിദ്യാര്‍ഥികളടക്കമുള്ള എല്ലാ ഇന്ത്യന്‍ പൗരന്‍മാരും അടിയന്തരമായി യുക്രൈന്‍ വിടാന്‍ ട്വിറ്റര്‍ പേജിലൂടെ നിര്‍ദേശം നല്‍കി ഇന്ത്യന്‍ എംബസി
ഇന്ത്യന്‍ പൗരന്‍മാര്‍ അടിയന്തരമായി യുക്രൈന്‍ വിടണം; നിര്‍ദേശം നല്‍കി എംബസി
ഒക്‌ടോബര്‍ 19ന് ഉടന്‍ ലഭ്യമാകുന്ന മാര്‍ഗങ്ങള്‍ ഉപയോഗിച്ച് രാജ്യം വിടാന്‍ എംബസി ആഹ്വാനം ചെയ്‌തതിനെ തുടര്‍ന്ന് ഏതാനും പൗരന്‍മാര്‍ ഇതിനോടകം തന്നെ രാജ്യം വിട്ടിരുന്നു. എന്തെങ്കിലും തരത്തിലുള്ള സഹായം ആവശ്യമെങ്കില്‍ ബന്ധപ്പെടാനുള്ള ഫോണ്‍ നമ്പറും ചുവടെ നല്‍കിയിരുന്നു. യുക്രൈനിലെ നാല് സ്ഥലങ്ങളില്‍ പട്ടാള നിയമം നടപ്പിലാക്കി പ്രസിഡന്‍റ് വ്‌ളാഡിമിര്‍ പുട്ടിന്‍ ഉത്തരവിട്ടതിന് പിന്നാലെയാണ് എംബസിയുടെ നീക്കം.