ന്യൂഡൽഹി:ഡിസംബറോടെ ഇന്ത്യൻ സാമ്പത്തിക രംഗം കൊവിഡിന് മുമ്പത്തെ നിലയിലേക്ക് എത്തുമെന്ന് ധനകാര്യ മന്ത്രാലയത്തിലെ പ്രിൻസിപ്പൽ എക്കണോമിക്‌സ് അഡ്‌വൈസർ സജ്ജീവ് സൻയൽ. ഏപ്രിൽ മുതൽ ജൂൺ വരെയുള്ള ക്വാർട്ടറിൽ ഇന്ത്യൻ ജിഡിപി 20.1 ശതമാനത്തിലെത്തിയെന്ന് ഓഗസ്റ്റ് 31ന് പുറത്തു വിട്ട സർക്കാർ ഡാറ്റയുടെ അടിസ്ഥാനത്തിലായിരുന്നു അദ്ദേഹത്തിന്‍റെ പ്രതികരണം.
ഉണരുന്ന വിപണിയില്‍ പ്രതീക്ഷ
വിപണിയിൽ ആവശ്യക്കാർ വർധിച്ചുവരികയും കയറ്റുമതി വർധിക്കുകയും ചെയ്യുന്ന സാഹചര്യത്തിലുമാണ് വളർച്ചയെന്ന് അദ്ദേഹം പറഞ്ഞു. ഓഗസ്റ്റ് മാസത്തിൽ വർഷത്തിലെ 45 ശതമാനം വളർച്ച കണ്ടെന്നും കയറ്റുമതി സർവീസുകളും മികച്ച പ്രകടനമാണ് നടത്തുന്നതെന്നും അദ്ദേഹം വ്യക്തമാക്കി. കയറ്റുമതിയിൽ മാത്രമല്ല മറിച്ച് എഫ്‌ഡിഐയിലും റേക്കോഡ് മാറ്റങ്ങൾ ഉണ്ടാകുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി.