കേരളം

kerala

ETV Bharat / bharat

'റഷ്യ-യുക്രൈന്‍ സംഘര്‍ഷം യുദ്ധത്തിലേക്ക് നീങ്ങില്ല, ചൈന-റഷ്യ കൂട്ടുകെട്ട് ഇന്ത്യക്ക് തിരിച്ചടിയാകും'; ഡോ.ടി.പി.ശ്രീനിവാസന്‍ ഇടിവി ഭാരതിനോട് - China-Russia alliance setback for India

അമേരിക്കയിലെ മുന്‍ ഇന്ത്യന്‍ അംബാസഡര്‍ ഡോ.ടി.പി.ശ്രീനിവാസന്‍ യുക്രൈനിലെ ഇപ്പോഴത്തെ റഷ്യന്‍ പടനീക്കത്തെ ഇ.ടി.വി ഭാരതിനുവേണ്ടി വിശകലനം ചെയ്യുന്നു

റഷ്യ-ഉക്രൈന്‍ സംഘര്‍ഷം യുദ്ധത്തിലേക്ക് നീങ്ങില്ല  ഡോ.ടി.പി.ശ്രീനിവാസന്‍  ചൈന-റഷ്യ കൂട്ടുകെട്ട് ഇന്ത്യക്ക് തിരിച്ചടി  പഴയ സോവിയറ്റ് യൂണിയനെ പ്രതാപത്തിലെത്തിക്കാനുള്ള റഷ്യയുടെ നീക്കം  Indian diplomat T P sreenivasan updates  China-Russia alliance setback for India  Soviet Union
റഷ്യ-ഉക്രൈന്‍ സംഘര്‍ഷം യുദ്ധത്തിലേക്ക് നീങ്ങില്ല, ചൈന-റഷ്യ കൂട്ടുകെട്ട് ഇന്ത്യക്ക് തിരിച്ചടി; ഡോ.ടി.പി.ശ്രീനിവാസന്‍

By

Published : Feb 23, 2022, 9:20 PM IST

തിരുവനന്തപുരം :നിലവിലെറഷ്യ-യുക്രൈന്‍ സംഘർഷം യുദ്ധത്തിലേക്ക് നീങ്ങില്ലെന്ന് അമേരിക്കയിലെ മുന്‍ ഇന്ത്യന്‍ അംബാസഡര്‍ ഡോ. ടിപി ശ്രീനിവാസന്‍. അതേസമയം ചൈന-റഷ്യ കൂട്ടുകെട്ട് ഇന്ത്യക്ക് തിരിച്ചടിയാകുമെന്നും അദ്ദേഹം ഇടിവി ഭാരതിനോട് പറഞ്ഞു. അദ്ദേഹത്തിന്‍റെ വിലയിരുത്തലുകള്‍ ഇങ്ങനെ.

റഷ്യന്‍ നീക്കം പഴയ സോവിയറ്റ് യൂണിയനെ പ്രതാപത്തിലെത്തിക്കാന്‍

റഷ്യ-യുക്രൈന്‍ അതിര്‍ത്തിയില്‍ സേനാവിന്യാസം ആരംഭിക്കുന്നത് 2021 നവംബര്‍ മുതലാണ്. റഷ്യയെ പഴയ സോവിയറ്റ് പ്രതാപത്തിലേക്ക് കൊണ്ടുവരിക എന്ന ഉദ്ദേശത്തോടെയാണ് റഷ്യ യുക്രൈന്‍ അതിര്‍ത്തിയില്‍ സേനാവിന്യാസം ആരംഭിക്കുന്നത്. റഷ്യന്‍ പ്രസിഡന്‍റായി 2000ല്‍ പുടിന്‍ ചുമതലയേറ്റത് മുതൽ ഇത് വ്യക്തമായിരുന്നു.

'റഷ്യ-യുക്രൈന്‍ സംഘര്‍ഷം യുദ്ധത്തിലേക്ക് നീങ്ങില്ല, ചൈന-റഷ്യ കൂട്ടുകെട്ട് ഇന്ത്യക്ക് തിരിച്ചടിയാകും'

പഴയ സോവിയറ്റ് റിപ്പബ്ലിക്കുകളെ റഷ്യയുമായി കൂട്ടിച്ചേര്‍ക്കാനാണ് പുടിന്‍ ആഗ്രഹിച്ചത്. യുക്രൈനെ കീഴടക്കി റഷ്യയ്‌ക്കൊപ്പം പുടിന്‍ കൂട്ടിച്ചേര്‍ക്കുമെന്ന് ലോകരാഷ്‌ട്രങ്ങൾ പോലും ഭയന്നിരുന്നു. യുക്രൈനെ നാറ്റോ സഖ്യത്തോടൊപ്പം ചേര്‍ക്കരുതെന്ന് റഷ്യ അമേരിക്കയോടും യൂറോപ്യൻ രാജ്യങ്ങളോടും ആവശ്യപ്പെട്ടുകൊണ്ടിരുന്നു. യുക്രൈന്‍ നാറ്റോയില്‍ ചേര്‍ന്നാല്‍ മാത്രമേ അവരെ ആക്രമിക്കുകയുള്ളൂ എന്നും റഷ്യ പറഞ്ഞു.

റഷ്യ യുക്രൈനെ ആക്രമിക്കാന്‍ സാധ്യതയില്ല

ലോകം കരുതിയത് റഷ്യ യുക്രൈനിനെ ആക്രമിക്കും എന്നായിരുന്നു. പക്ഷേ തന്‍റെ കാഴ്‌ചപ്പാടില്‍ റഷ്യ യുക്രൈനെ ആക്രമിക്കാന്‍ സാധ്യതയില്ല. കാരണം യുക്രൈന്‍ റഷ്യയുടെ ശത്രു രാജ്യമല്ല. യുക്രൈന്‍ പ്രസിഡന്‍റ് വ്‌ലാദിമിര്‍ സെലന്‍സ്‌കി റഷ്യയുമായി നല്ല ബന്ധത്തിലുമാണ്. എന്നാല്‍ പെടുന്നനെ കഴിഞ്ഞ തിങ്കളാഴ്‌ച പുടിന്‍ ഒരു യുദ്ധഭീതി സൃഷ്‌ടിച്ചു. പ്രത്യേകിച്ചും ഒരു മൂന്നാം ലോക യുദ്ധം എന്ന പ്രതീതി. എന്നാല്‍ ഇതിനെ ഒരു മുഖം രക്ഷിക്കല്‍ തന്ത്രമായാണ് ഞാന്‍ കാണുന്നത്.

യുക്രൈനില്‍ നിന്ന് വിഘടിച്ച ഡൊനെറ്റ്‌സ്‌ക്, ലുഹാന്‍സ്‌ക് എന്നീ റിപ്പബ്ലിക്കുകളെ സ്വതന്ത്ര രാജ്യങ്ങളായി അംഗീകരിക്കുകയും ഈ പ്രവിശ്യകളിലേക്ക് മാത്രം സൈന്യത്തെ അയയ്ക്കുകയും ചെയ്‌തിരിക്കുകയാണ്. ഇത് അവിടെ സമാധാനം നിലനിര്‍ത്തുന്നതിനാണെന്നാണ് റഷ്യ പറയുന്നത്.

ഇതിലൂടെ യുക്രൈനെ നാറ്റോ സഖ്യത്തിലെത്തിക്കുന്നത് തടയാനും ഈ രണ്ട് വിമത പ്രവിശ്യകളിലെ റഷ്യക്കാരുടെ സുരക്ഷിതത്വം ഉറപ്പാക്കാനും ആ രാജ്യത്തിന് കഴിഞ്ഞു. ഈ സാഹചര്യത്തില്‍ യുദ്ധത്തിന് സാധ്യതയില്ല.

ചൈന-റഷ്യ സഖ്യം ഇന്ത്യയ്ക്ക് ഭീഷണി

അതേസമയം യുക്രൈനിൽ യുദ്ധ സാഹചര്യം ഉടലെടുത്ത ശേഷം രൂപീകൃതമായ റഷ്യ-ചൈന സഖ്യം ഇന്ത്യയ്ക്ക് കടുത്ത ഭീഷണിയാകും. ഫെബ്രുവരി നാലിന് പുടിന്‍ ബീജിംഗ് സന്ദര്‍ശിക്കുകയും ഇരു രാജ്യങ്ങളും തമ്മില്‍ ശക്തമായ ഉടമ്പടികളില്‍ ഏര്‍പ്പെടുകയും ചെയ്‌തിരുന്നു. ഈ കരാറുകളില്‍ യുക്രൈൻ പ്രശ്‌നത്തിൽ റഷ്യയ്ക്ക് ചൈനയും തായ്‌വാനുമായുള്ള പ്രശ്‌നങ്ങളിൽ ചൈനയ്ക്ക് റഷ്യയും പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്.

ഈ സഖ്യം അങ്ങേയറ്റം അപകടകരമാണ്. ഇന്ത്യയുടെ ഉറ്റ സുഹൃത്തായ റഷ്യ നമ്മുടെ ശത്രുവായ ചൈനയുമായി സഖ്യത്തിലേര്‍പ്പെടുന്നത് അങ്ങേയറ്റം ദോഷകരമാണ്. ഇന്ത്യയെ സംബന്ധിച്ച് റഷ്യയുമായുള്ള സഹകരണം അനിവാര്യമാണ്.

പതിറ്റാണ്ടുകളായി ഇന്ത്യ ഉപയോഗിക്കുന്ന പ്രതിരോധ ഉപകരണങ്ങള്‍ പലതും റഷ്യന്‍ നിര്‍മിതമാണ്. ഇതിന്‍റെ സ്‌പെയര്‍പാര്‍ട്‌സുകള്‍ പലതും റഷ്യയില്‍ നിന്നാണ് എത്തേണ്ടത്. ഇന്ത്യയും റഷ്യയുമായി സാമ്പത്തിക ഇടപാടുകളുണ്ടെന്നും ഇന്ത്യയ്ക്ക് റഷ്യയില്‍ നിക്ഷേപ സംരംഭങ്ങളുണ്ടെന്നും ഓർക്കേണ്ടതായുണ്ട്.

ഇതിനെയെല്ലാം റഷ്യ-ചൈന സഖ്യം ബാധിക്കും. അതിനാല്‍ ഭാവിയില്‍ റഷ്യ-ചൈന സഖ്യത്തെ എങ്ങനെ കൈകാര്യം ചെയ്യും എന്നതായിരിക്കും ഇന്ത്യക്ക് മുന്നിലുള്ള ഏറ്റവും വലിയ വെല്ലുവിളി.

READ MORE:റഷ്യ-യുക്രൈൻ സംഘർഷം: സംയമനം പാലിക്കണമെന്ന് ഇന്ത്യ യുഎൻ സുരക്ഷ സമിതിയിൽ

ABOUT THE AUTHOR

...view details