മുംബൈ:യുഎസിൽ ഇന്ത്യന്‍ ദമ്പതികളെ മരിച്ച നിലയിൽ കണ്ടെത്തി. ബാലാജി ഭരത് രുദ്രാവാർ (32) ഭാര്യ ആരതി ബാലാജി രുദ്രാവാർ (30) എന്നിവരെയാണ് ന്യൂ ജഴ്സിയിലെ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. ഇവരുടെ നാല് വയസുകാരിയായ മകൾ ബാൽകണിയിലിരുന്ന് കരയുന്നത് കണ്ട് വന്ന അയൽക്കാരാണ് ദമ്പതികളുടെ മൃതദേഹം കണ്ടെത്തുകയും പൊലീസിനെ ആറിയിക്കുകയും ചെയ്തതെന്ന് ബാലാജിയുടെ പിതാവ് ഭരത് രുദ്രാവാർ പറഞ്ഞു.
യുഎസിൽ ഇന്ത്യന്‍ ദമ്പതികള്‍ മരിച്ച നിലയിൽ - ന്യൂ ജഴ്‌സി
ബാലാജി ഭരത് രുദ്രാവാർ (32) ഭാര്യ ആരതി ബാലാജി രുദ്രാവാർ (30) എന്നിവരെയാണ് ന്യൂ ജഴ്സിയിലെ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തിയത്
യുഎസിൽ ഇന്ത്യന്‍ ദമ്പതികളെ മരിച്ച നിലയിൽ കണ്ടെത്തി
മുംബൈയിലെ അംബജോഗായിൽ ഐടി ഉദ്യോഗസ്ഥനായ ബാലാജി രുദ്രവാർ 2015 ലാണ് യുഎസിലേക്ക് ചേക്കേറിയത്.മൃതദേഹങ്ങൾ ഇന്ത്യയിലെത്താൻ കുറഞ്ഞത് 8 മുതൽ 10 ദിവസമെങ്കിലും എടുക്കുമെന്ന് യുഎസ് അധികൃതർ ബാലാജിയുടെ പിതാവിനെ അറിയിച്ചു. ഇദ്ദേഹത്തിന്‍റെ ഭാര്യ ആരതി ഏഴു മാസം ഗർഭിണിയായിരുന്നു. മരണകാരണം ഇതുവരെ വ്യക്തമല്ല.
Last Updated : Apr 9, 2021, 4:31 PM IST