ന്യൂഡൽഹി: ഗോവ തീരത്ത് കടലിലകപ്പെട്ട മിലാദ് എന്ന മത്സ്യബന്ധന ബോട്ടിൽ നിന്ന് 15 പേരെ ഇന്ത്യൻ കോസ്റ്റൽ ഗാർഡ് രക്ഷപ്പെടുത്തി. ടൗട്ടെ ചുഴലിക്കാറ്റിന്‍റെ പ്രഹരത്തിൽ പെട്ടുപോയ ബോട്ടിലെ ജീവനക്കാരെ കോസ്റ്റൽ ഗാർഡിന്‍റെ സമർഥ് എന്ന കപ്പലാണ് രക്ഷപ്പെടുത്തിയത്.
ഇന്ത്യൻ കോസ്റ്റൽ ഗാർഡ് കപ്പൽ സമർത്ത് ഗോവ തീരത്ത് നിന്ന് 15 മത്സ്യത്തൊഴിലാളികളെ രക്ഷപ്പെടുത്തി. ബോട്ടിലുള്ളവരെല്ലാം സുരക്ഷിതരാണ്. മിലാദ് എന്ന ബോട്ട് സുരക്ഷിത സ്ഥാനത്തേക്ക് കൊണ്ടുപോയി. മറ്റൊരു കോസ്റ്റ് ഗാർഡ് കപ്പൽ സാമ്രാട്ട് മുംബൈയിൽ നിന്ന് 137 ഉദ്യോഗസ്ഥരുമായി ദുരിതാശ്വാസ പ്രവർത്തനങ്ങൾക്കായി പുറപ്പെട്ടതായും ഐസിജി ട്വീറ്റ് ചെയ്തു.