ന്യൂഡല്‍ഹി :അഫ്‌ഗാനിസ്ഥാനില്‍ കഴിഞ്ഞ ദിവസം കാണാതായ ഇന്ത്യന്‍ വംശജനെ തട്ടിക്കൊണ്ടുപോയതായി സംശയിക്കുന്നുവെന്ന് വിദേശകാര്യ മന്ത്രാലയം. ഇന്ത്യന്‍ വംശജനായ ബന്‍സാരി ലാലിനെയാണ് കാണാതായതെന്ന് വിദേശകാര്യ മന്ത്രാലയം അറിയിച്ചു. ഇയാളെക്കുറിച്ചുള്ള വിവരങ്ങള്‍ ശേഖരിച്ച് വരികയാണെന്നും വക്താവ് അരിന്ദം ബാഗ്‌ചി കൂട്ടിച്ചേര്‍ത്തു.
വിഷയത്തില്‍ പ്രാദേശിക ഘടകങ്ങളുമായി ബന്ധപ്പെട്ടിട്ടുണ്ടെന്നും. റിപ്പോര്‍ട്ട് ലഭിച്ചാലുടന്‍ തുടര്‍ നടപടികള്‍ സ്വീകരിക്കുമെന്നും അദ്ദേഹം വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. കാബൂളില്‍വച്ചാണ് ഇയാളെ കാണാതായത്. അഫ്‌ഗാനിസ്ഥാനില്‍ ജനിച്ച ഇന്ത്യന്‍ വംശജനായ ബന്‍സാരിലാലിന് 50 വയസുണ്ട്.
തോക്ക് ചുണ്ടി ഒരു സംഘം തട്ടിക്കൊണ്ടുപോയെന്ന് വിവരം
തോക്ക് ചൂണ്ടിയശേഷം ഇയാളെ ഒരു സംഘം തട്ടിക്കൊണ്ടുപോകുകയായിരുന്നുവെന്ന് ഇന്ത്യന്‍ വേള്‍ഡ് ഫോറം പ്രസിഡന്‍റ് പൂനീര്‍ സിംഗ് ചന്തോക്ക് പറഞ്ഞിരുന്നു. സെപ്തംബര്‍ 14ന് പുലര്‍ച്ചെയാണ് സംഭവം നടന്നതെന്നും അദ്ദേഹം അറിയിച്ചിരുന്നു. തുടര്‍ന്നായിരുന്നു കേന്ദ്ര വിദേശകാര്യ മന്ത്രാലയം വിഷയത്തില്‍ ഇടപെട്ടത്.