ന്യൂഡൽഹി: ലഡാക്കിലെ പാങ്കോംഗ് തടാക പ്രദേശത്ത് വിന്യാസം ശക്തിപ്പെടുത്താനുള്ള ശ്രമങ്ങളുടെ ഭാഗമായി, ഇന്ത്യൻ സൈന്യം 12 ബോട്ടുകൾ വാങ്ങുന്നതിനുള്ള കരാറിൽ ഒപ്പുവെച്ചു. പട്രോളിംഗിന് അതിവേഗത്തിൽ സൈനികരെ വിന്യസിക്കുന്നതിനും ബോട്ടുകൾ ഉപയോഗിക്കും. ഗോവ ഷിപ്പ് യാർഡ്സ് ലിമിറ്റഡ് നിർമിക്കുന്ന ബോട്ടിന്‍റെ രൂപകൽപ്പന പുറത്തുവിട്ടിട്ടുണ്ട്.
പാങ്കോംഗ് പ്രദേശത്ത് 12 ബോട്ടുകൾ വാങ്ങാനൊരുങ്ങി കരസേന - 12 ബോട്ടുകൾ വാങ്ങാനൊരുങ്ങി കരസേന
പട്രോളിംഗിന് അതിവേഗത്തിൽ സൈനികരെ വിന്യസിക്കുന്നതിനും ബോട്ടുകൾ ഉപയോഗിക്കും. ഗോവ ഷിപ്പ് യാർഡ്സ് ലിമിറ്റഡ് നിർമിക്കുന്ന ബോട്ടിന്‍റെ രൂപകൽപ്പന പുറത്തുവിട്ടിട്ടുണ്ട്.
പാങ്കോംഗ്
ഉയർന്ന പ്രദേശങ്ങളിൽ ഉൾപ്പെടെയുള്ള വിശാലമായ ജലാശയങ്ങളിൽ വ്യാപിച്ചുകിടക്കുന്ന അതിർത്തി നിയന്ത്രണ രേഖകളിൽ സുരക്ഷ ഉറപ്പാക്കുന്നതിന് ഈ ബോട്ടുകൾ നിർണായകമാണെന്ന് അധികൃതർ അറിയിച്ചു. ബോട്ടുകളിൽ അത്യാധുനിക ഓൺബോർഡ് സംവിധാനങ്ങൾ ഉണ്ടായിരിക്കുമെന്ന് കരസേന അധികൃതർ വ്യക്തമാക്കി.