നാഥുലയിൽ മഞ്ഞ് വീഴ്ചച; 447 സഞ്ചാരികളെ രക്ഷപ്പെടുത്തി - 447 സഞ്ചാരികളെ രക്ഷപ്പെടുത്തിട
447 വിനോദസഞ്ചാരികളാണ് ഫെബ്രുവരി 18 ന് ഉണ്ടായ കടുത്ത മഞ്ഞുവീഴ്ചയെ തുടർന്ന് നാഥു ലാ - ഗാംഗ്ടോക്ക് റോഡിൽ കുടുങ്ങിയത്.
നാഥു ല
സിക്കിം: കനത്ത മഞ്ഞുവീഴ്ചയെത്തുടർന്ന് ഇന്ത്യ-ചൈന അതിർത്തിക്കടുത്തുള്ള നാഥുലയിൽ കുടുങ്ങിയ വിനോദസഞ്ചാരികളെ ഇന്ത്യൻ സൈന്യം രക്ഷപ്പെടുത്തി. 447 വിനോദസഞ്ചാരികളാണ് ഫെബ്രുവരി 18 ന് ഉണ്ടായ കടുത്ത മഞ്ഞുവീഴ്ചയെ തുടർന്ന് നാഥു ലാ - ഗാംഗ്ടോക്ക് റോഡിൽ കുടുങ്ങിയത്. ഇവർക്ക് മിലിട്ടറി ക്യാമ്പിലെ ബാരക്കുകളിൽ താമസ സൗകര്യം നൽകി. സഞ്ചാരികളിൽ 26 പേരെ ശാരീരിക ആസ്വാസ്ഥ്യങ്ങളെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.