ജയ്‌പൂര്‍: 1971ലെ യുദ്ധത്തിൽ പാകിസ്ഥാനെതിരെ ഇന്ത്യ നേടിയ വിജയത്തിന്‍റെ 50-ാം വാർഷികത്തോടനുബന്ധിച്ച് സൈന്യത്തിന്‍റെ സൗത്ത് വെസ്റ്റേൺ കമാൻഡ് ശനിയാഴ്‌ച ജയ്‌പൂരിലെ ചിത്രകൂട് സ്റ്റേഡിയത്തിൽ പ്രതിരോധ ഉപകരണങ്ങളുടെ പ്രദർശനം സംഘടിപ്പിച്ചു. സൈന്യത്തിന്‍റെ നേട്ടങ്ങളെക്കുറിച്ച് ജനങ്ങളെ ബോധവത്കരിക്കുന്നതിന്‍റെ ഭാഗമായാണ് പ്രദര്‍ശനമെന്നും ഇതിലൂടെ കൂടുതല്‍ യുവാക്കള്‍ പ്രചോദിതരാകുമെന്നാണ് കരുതുന്നതെന്നും ഒരു സൈനിക ഉദ്യോഗസ്ഥന്‍ പ്രതികരിച്ചു.
1971ലെ യുദ്ധത്തിൽ പാകിസ്ഥാനെതിരെ ഇന്ത്യ നേടിയ വിജയം അവിസ്‌മരണീയമാണെന്നും അതിനാൽ ഓരോ പൗരനും ഈ യുദ്ധത്തെക്കുറിച്ച് അറിഞ്ഞിരിക്കേണ്ടത് അത്യാവശ്യമാണെന്നും അദ്ദേഹം പറഞ്ഞു. സൈന്യത്തെ കുറിച്ച് ജനങ്ങളെ ബോധവാന്മാരാക്കുന്നതിന്‍റെ ഭാഗമായാണ് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തിൽ ഇത്തരത്തിലുള്ള പരിപാടികൾ ആരംഭിച്ചത്. ഭാവിയിലും ഇത്തരം പ്രദര്‍ശനങ്ങള്‍ സംഘടിപ്പിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.