ലഡാക്ക്: എല്ലാ വെല്ലുവിളികൾക്കും ഉചിതമായ മറുപടി നൽകാൻ ഇന്ത്യൻ സൈന്യത്തിന് കഴിവുണ്ടെന്ന് പ്രതിരോധ മന്ത്രി രാജ്‌നാഥ് സിങ്. അയൽരാജ്യങ്ങളുമായുള്ള സംഭാഷണത്തിലൂടെ പ്രശ്‌നങ്ങൾക്ക് പരിഹാരം കാണാൻ ശ്രമിക്കുമെന്നും അദ്ദേഹം പറഞ്ഞു. കിഴക്കൻ ലഡാക്കിലെത്തിയ മന്ത്രി, രാജ്യത്തിന്‍റെ സൈനിക തയ്യാറെടുപ്പിനെക്കുറിച്ച് തിങ്കളാഴ്ച നടത്തിയ സമഗ്രമായ അവലോകനത്തിനു ശേഷമാണ് ഇക്കാര്യം മാധ്യമങ്ങളോടു പറഞ്ഞത്.
ആരെങ്കിലും നമ്മളെ ഭീഷണിപ്പെടുത്താൻ തുനിഞ്ഞാൽ വെച്ചുപൊറുപ്പിക്കില്ല. രാജ്യം ആരെയും വെല്ലുവിളിക്കാൻ ആഗ്രഹിക്കുന്നില്ല. ആരുടെയും തെറ്റ് സഹിക്കില്ല. ആവശ്യമുള്ളപ്പോൾ എല്ലാ വെല്ലുവിളികൾക്കും ഉചിതമായ മറുപടി നൽകാൻ രാജ്യത്തിന്‍റെ സൈന്യത്തിന് കഴിവുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.