കേരളം

kerala

ETV Bharat / bharat

കാലുകള്‍ക്ക് പരിക്കേറ്റ യുവാവിനെ അതിസാഹസികമായി പുഴ കടത്തി സൈന്യം - കിഷ്ത്വാറിലെ കുണ്ഡല്‍ ഗ്രാമം

24കാരനായ അങ്കിതിന്‍റെ രണ്ട് കാലുകള്‍ക്കും പരിക്കേറ്റതിനാല്‍ നടക്കാന്‍ സാധിക്കില്ല

Indian Army evacuated 24 years man from kundal village  Indian Army evacuated 24 years man  Indian Army  കാലുകള്‍ക്ക് പരിക്കേറ്റ് ഒറ്റപ്പെട്ട് കഴിഞ്ഞിരുന്ന യുവാവിനെ രക്ഷപെടുത്തി സൈന്യം  കിഷ്ത്വാറിലെ കുണ്ഡല്‍ ഗ്രാമം  ജമ്മു കശ്‌മീര്‍
കാലുകള്‍ക്ക് പരിക്കേറ്റ യുവാവിനെ അതിസാഹസികമായി പുഴ കടത്തി സൈന്യം

By

Published : Jul 3, 2022, 7:40 PM IST

കിഷ്‌ത്വാർ (ജമ്മു കശ്‌മീര്‍): ഇരു കാലുകള്‍ക്കും ഗുരുതരമായി പരിക്കേറ്റ് കിഷ്‌ത്വാറിലെ കുണ്ഡല്‍ ഗ്രാമത്തില്‍ കഴിഞ്ഞിരുന്ന അങ്കിത് കുമാറിനെ രക്ഷപ്പെടുത്തി സൈന്യം. ചെനാബ് നദിക്ക് കുറുകെ വലിച്ചുകെട്ടിയ കമ്പിയില്‍ കപ്പി ഘടിപ്പിച്ചാണ് അങ്കിതിനെ ഗ്രാമത്തിന് പുറത്ത് എത്തിച്ചത്.

അങ്കിത് കുമാറിനെ സൈന്യം പുഴ കടത്തുന്നു

24കാരനായ അങ്കിതിന്‍റെ രണ്ട് കാലുകള്‍ക്കും പരിക്കേറ്റതിനാല്‍ നടക്കാന്‍ സാധിക്കില്ല. വയലില്‍ പണി എടുക്കുന്നതിനിടെയാണ് ഇയാള്‍ക്ക് അപകടം സംഭവിച്ചത്. തുടര്‍ന്ന് ഏറെ നാള്‍ ചികിത്സയിലായിരുന്നു. രക്ഷപ്പെടുത്തിയ അങ്കിതിനെ സൈന്യം കിഷ്‌ത്വാർ ജില്ല ആശുപത്രിയിലേക്ക് മാറ്റി.

ABOUT THE AUTHOR

...view details