വാഷിങ്‌ടണ്‍: 2024ലെ റിപ്പബ്ലിക്കൻ പ്രസിഡന്‍റ് സ്ഥാനാര്‍ഥിയായി മത്സരക്കുമെന്നറിയിച്ച് ഇന്ത്യന്‍ വംശജനും അമേരിക്കന്‍ ടെക് സംരംഭകനുമായ വിവേക് രാമസ്വാമി. ഇന്നലെ പുറത്തുവിട്ട വീഡിയോയിലൂടെയാണ് വിവേക് രാമസ്വാമി മനസുതുറന്നത്. അമേരിക്കയുടെ വൈവിധ്യങ്ങളെ ആഘോഷിച്ചവരായതിനാല്‍ തന്നെ മറ്റുള്ളവയെല്ലാം മറന്ന് പ്രസിഡന്‍റ് പദവിയിലേക്ക് മത്സരിക്കാനൊരുങ്ങുന്നു എന്നറിയിച്ചായിരുന്നു വിവേക് രാമസ്വാമി റിപ്പബ്ലിക്കൻ പ്രസിഡന്‍റ് സ്ഥാനാര്‍ഥിയായി മത്സരിക്കുമെന്ന് വ്യക്തമാക്കിയത്.
വരവ് 'ഒരുമ'യുടെ സന്ദേശവുമായി: 250 വര്‍ഷങ്ങള്‍ക്ക് മുമ്പ് ഒരുകൂട്ടര്‍ വിഭജിക്കപ്പെട്ടവരെ ആദർശങ്ങളാൽ ഒന്നിപ്പിച്ചതുകൊണ്ട് എല്ലാ രീതിയിലും അമേരിക്കക്കാരെ പോലെ വൈവിധ്യങ്ങളെ ആഘോഷിച്ചവരാണ് ഞങ്ങളും. ആ ആദർശങ്ങൾ ഇപ്പോഴും നിലനില്‍ക്കുന്നുവെന്ന് ഞാൻ ആഴത്തില്‍ വിശ്വസിക്കുന്നു. അതുകൊണ്ട് അവയെ പുനരുജ്ജീവിപ്പിക്കാന്‍ ഞാൻ പ്രസിഡന്‍റ് സ്ഥാനത്തേക്ക് മത്സരിക്കുന്നു എന്ന് വിവേക് രാമസ്വാമി വീഡിയോയില്‍ അറിയിച്ചു.
എന്താണ് അമേരിക്കയെന്ന് വ്യക്തമാക്കാന്‍: നമ്മള്‍ ഒരു ദേശീയ സ്വത്വ പ്രതിസന്ധിയുടെ നടുവിലാണ്. വിശ്വാസവും രാജ്യസ്‌നേഹവും കുടുംബവും വരെ ഇല്ലാതാകുന്നു. നമ്മുടെ ആഴത്തിലുള്ള ആവശ്യത്തെ തൃപ്‌തിപ്പെടുത്താന്‍ രാഷ്‌ട്രീയ സാമൂഹിക അനീതികള്‍ക്കെതിരെ മൃദുല മനോഭാവം മുതല്‍ കാലാവസ്ഥ വരെയുള്ള മതേതര ആശയങ്ങളെ നമ്മള്‍ സ്വീകരിക്കുന്നു. എന്നിട്ടും ഒരു അമേരിക്കകാരന്‍ എന്നതുകൊണ്ട് ഉദ്ദേശിക്കുന്നതെന്താണെന്ന് നമുക്ക് ഉത്തരം നല്‍കാനാകുന്നില്ല എന്ന് വിവേക് രാമസ്വാമി പറഞ്ഞു. എന്നാല്‍ റിപ്പബ്ലിക്കന്‍ പാര്‍ട്ടി എന്ന ഗ്രാന്‍ഡ് ഓള്‍ഡ് പാര്‍ട്ടിക്ക് ആ ശൂന്യത നികത്താനാകും. സിവില്‍ വാറിന് ശേഷം നമ്മളെ ഒരുമിപ്പിച്ചതും, രണ്ട് ലോക മഹായുദ്ധങ്ങളും ശീത യുദ്ധവും വിജയിച്ച് ഇന്നും ലോകത്തിന് പ്രതീക്ഷ നൽകുന്ന സ്വപ്നമാണ് അതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.