ധാക്ക: 1971ലെ ബംഗ്ലാദേശ് വിമോചന യുദ്ധത്തിൽ ജീവൻ അർപ്പിച്ച സൈനികർക്ക് ആദരവർപ്പിച്ച് ഇന്ത്യൻ വ്യോമസേന എയർ ചീഫ് മാർഷൽ ആർകെഎസ് ഭദൗരിയ. മൂന്ന് ദിവസത്തെ ബംഗ്ലാദേശ് സന്ദർശനത്തിനെത്തിയ വ്യോമസേന മേധാവി ധാക്കയിലെ ശിഖ അനിർബനിൽ (നിത്യ ജ്വാല) സൈനികർക്ക് ആദരവ് അർപ്പിച്ചു.
സൈനികർക്ക് ആദരവ് അർപ്പിച്ച് വ്യോമസേന മേധാവി - ഇന്ത്യൻ വ്യോമസേന
മൂന്ന് ദിവസത്തെ ബംഗ്ലാദേശ് സന്ദർശനത്തിനെത്തിയ വ്യോമസേന മേധാവി ധാക്കയിലെ ശിഖ അനിർബനിൽ (നിത്യ ജ്വാല) സൈനികർക്ക് ആദരവ് അർപ്പിച്ചു.
ബംഗ്ലാദേശ് വിമോചനത്തിൽ ജീവൻ അർപ്പിച്ച സൈനികർക്ക് ആദരവ് അർപ്പിച്ച് വ്യോമസേന മേധാവി
ഇരു രാജ്യങ്ങളിലെയും സായുധ സേനകൾ തമ്മിലുള്ള ബന്ധം മെച്ചപ്പെടുത്തുന്നതിന്‍റെ ഭാഗമായി ഭദൗരിയ ബംഗ്ലാദേശ് വ്യോമസേന ഉദ്യോഗസ്ഥരുമായി ചർച്ച നടത്തി. തിങ്കളാഴ്‌ച ബംഗ്ലാദേശിലെത്തിയ ഭദൗരിയയുടെ സന്ദർശനം നാളെ അവസാനിക്കും.