ന്യൂഡൽഹി:ഇന്ത്യയിൽ 44,281 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. രാജ്യത്തെ ആകെ കൊവിഡ് ബാധിതരുടെ എണ്ണം 86,36,012 ആയി ഉയർന്നു. 24 മണിക്കൂറിനുള്ളിൽ 512 മരണം കൂടി സ്ഥിരീകരിച്ചതോടെ ആകെ മരണസംഖ്യ 1,27,571 ആയി. 4,94,657 പേർ ചികിത്സയിൽ തുടരുമ്പോൾ 80,13,784 രോഗമുക്തി നേടി. 50,326 പേർ കൂടി രോഗം ഭേദമായി ആശുപത്രി വിട്ടു.
ഇന്ത്യയിൽ 86 ലക്ഷത്തിലധികം കൊവിഡ് ബാധിതർ
44,281 പുതിയ കൊവിഡ് രോഗികൾ. ആകെ മരണസംഖ്യ 1,27,571
മഹാരാഷ്‌ട്രയിൽ 93,400 പേർ ചികിത്സയിൽ തുടരുമ്പോൾ 15,88,091 പേർ രോഗമുക്തി നേടി. 45,435 പേർ മരിച്ചു. കർണാടകയിൽ 31,082 പേർ ചികിത്സയിൽ തുടരുമ്പോൾ 8,08,700 പേർ രോഗമുക്തി നേടി. ഇതുവരെ 11,430 മരണം സ്ഥിരീകരിച്ചു.
ഡൽഹിയിൽ 41,385 പേർ ചികിത്സയിൽ തുടരുമ്പോൾ 7,143 പേർ മരിച്ചു. 4,02,854 പേർ രോഗമുക്തി നേടി. കേരളത്തിൽ 78,812 പേർ ചികിത്സയിൽ തുടരുമ്പോൾ 4,15,158 പേർ രോഗമുക്തി നേടി. ഇതുവരെ 1,742 മരണം സ്ഥിരീകരിച്ചു. ഇന്ത്യയിൽ ഇതുവരെ 12,07,69,151 സാമ്പിളുകൾ പരിശോധിച്ചതായി ഐസിഎംആർ അറിയിച്ചു. 11,53,294 സാമ്പിളുകൾ പുതിയതായി പരിശോധിച്ചു. ഇന്ത്യയിൽ ആദ്യമായി സജീവകേസുകളുടെ എണ്ണം അഞ്ച് ലക്ഷത്തിൽ താഴെയായതായി ആരോഗ്യമന്ത്രാലയം അറിയിച്ചു.