ന്യൂഡൽഹി: എൽഎസിയുടെ ശേഷിക്കുന്ന പ്രദേശങ്ങളിൽ നിന്നും സൈന്യങ്ങളെ പിൻവലിക്കുമെന്നാണ് പ്രതീക്ഷയെന്ന് ഇന്ത്യൻ വിദേശകാര്യ മന്ത്രാലയം. കിഴക്കൻ ലഡാക്കിലെ ഇന്ത്യ-ചൈനീസ് സേനയുടെ പിന്മാറ്റവുമായി ബന്ധപ്പെട്ട് പുതിയ സൈനിക ചർച്ച ഇന്ന് ആരംഭിക്കാനിരിക്കെയായിരുന്നു മന്ത്രാലയത്തിന്‍റെ പ്രതികരണം. ഈ തീരുമാനത്തിലൂടെ പ്രദേശത്ത് സമാധാനം പുനസ്ഥാപിക്കുന്നതിനും ഉഭയകക്ഷി ബന്ധത്തിന്‍റെ പുരോഗതിയിലേക്ക് സാഹചര്യങ്ങൾ ഒരുക്കുമെന്നും എംഇഎ വക്താവ് അരിന്ദം ബാഗ്ചി പറഞ്ഞു.
സൈനിക ചർച്ചയിൽ പ്രതീക്ഷയുണ്ടെന്ന് വിദേശകാര്യ മന്ത്രാലയം - പുതിയ സൈനിക ചർച്ചക്ക് ഇന്ന് ആരംഭിക്കും
ഇന്ത്യയും ചൈനയും തമ്മിലുള്ള 11-ാം ഘട്ട സൈനിക തല ചർച്ചയാണ് ഇന്ന് ആരംഭിക്കുന്നത്.
![സൈനിക ചർച്ചയിൽ പ്രതീക്ഷയുണ്ടെന്ന് വിദേശകാര്യ മന്ത്രാലയം India would like to see disengagement remaining areas of LAC MEA disengagement militaries of India Arindam Bagchi Ministry of External Affairs ഇന്ത്യൻ വിദേശകാര്യ മന്ത്രാലയം സൈനിക ചർച്ചയിൽ പ്രതീക്ഷ ലഡാക്കിലെ സംഘർഷം ഇന്ത്യൻ മിലിട്ടറി പുതിയ സൈനിക ചർച്ചക്ക് ഇന്ന് ആരംഭിക്കും എംഇഎ വക്താവ് അരിന്ദം ബാഗ്ചി](https://etvbharatimages.akamaized.net/etvbharat/prod-images/768-512-11334658-933-11334658-1617912650139.jpg)
സൈനിക ചർച്ചയിൽ പ്രതീക്ഷയുണ്ടെന്ന് വിദേശകാര്യ മന്ത്രാലയം
മാർച്ച് 12ന് നടന്ന ഡബ്ലിയുഎംസിസി യോഗത്തിൽ മുതിർന്ന കമാൻഡർമാരുടെ യോഗത്തിന്‍റെ 11-ാം റൗണ്ട് ചർച്ചകൾക്ക് ഇരുപക്ഷവും സമ്മതിച്ചിരുന്നുവെന്ന് അദ്ദേഹം പറഞ്ഞു. ഗാൽവാൻ താഴ്‌വരയിലുണ്ടായ ഏറ്റുമുട്ടലിനെ തുടർന്ന് ഇന്ത്യയും ചൈനയും തമ്മിലുള്ള നയതന്ത്ര ബന്ധം വഷളാവുകയായിരുന്നു. ഏറ്റുമുട്ടലിൽ 20 ഇന്ത്യൻ സൈനികർ കൊല്ലപ്പെട്ടിരുന്നു.