കൊല്‍ക്കത്ത: ശ്രീലങ്കയ്ക്ക് എതിരായ രണ്ടാം ഏകദിനത്തില്‍ ഇന്ത്യയുടെ വിജയലക്ഷ്യം 216 റൺസ്. ടോസ് നേടി ബാറ്റിങ് തെരഞ്ഞെടുത്ത ലങ്കയെ ഇന്ത്യ 39.4 ഓവറില്‍ 215 റൺസിന് ഓൾഔട്ടാക്കുകയായിരുന്നു. ഇന്ത്യയ്ക്ക് വേണ്ടി മുഹമ്മദ് സിറാജും കുല്‍ദീപ് യാദവും മൂന്ന് വിക്കറ്റ് വീഴ്‌ത്തി.
ഉമ്രാൻ മാലിക് രണ്ട് വിക്കറ്റ് വീഴ്‌ത്തിയപ്പോൾ അക്‌സർ പട്ടേല്‍ ഒരു വിക്കറ്റ് സ്വന്തമാക്കി. ലങ്കൻ നിരയില്‍ അൻപത് റൺസെടുത്ത് റണ്ണൗട്ടായ ആദ്യ ഏകദിനം കളിക്കുന്ന നുവിന്ദു ഫെർണാണ്ടോയാണ് ടോപ് സ്‌കോറർ. കുശാല്‍ മെൻഡിസ് (34), ദുനിത് വെല്ലലെഗെ (32) എന്നിവരാണ് താരതമ്യേന മികച്ച പ്രകടനം നടത്തിയ ബാറ്റർമാർ.