ഇന്ത്യൻ സമുദ്രത്തിൽ ഇന്ത്യ-യുഎസ് സംയുക്ത നാവികാഭ്യാസം - Passage Exercise
ഇന്ത്യൻ നാവികസേനയുടെ യുദ്ധക്കപ്പൽ ഐഎൻഎസ് ശിവാലികും യുഎസ് നാവികസേനയുടെ യുഎസ്‌എസ് തിയോഡോർ റോസ്‌വെൽറ്റ് കാരിയർ സ്‌ട്രൈക്ക് ഗ്രൂപ്പും സംയുക്ത നാവികാഭ്യാസത്തില്‍ പങ്കെടുത്തു.
ഇന്ത്യ, യുഎസ് നാവിക സേനകൾ ഇന്ത്യൻ സമുദ്രത്തിൽ നാവിക അഭ്യാസം നടത്തി
ന്യൂഡൽഹി:ഇന്ത്യ-യുഎസ് നാവിക സേനകൾ ഇന്ത്യൻ സമുദ്രത്തിൽ നാവികാഭ്യാസം നടത്തി. ഇന്ത്യൻ നാവികസേനയുടെ യുദ്ധക്കപ്പൽ ഐഎൻഎസ് ശിവാലികും യുഎസ് നാവികസേനയുടെ യുഎസ്‌എസ് തിയോഡോർ റോസ്‌വെൽറ്റ് കാരിയർ സ്‌ട്രൈക്ക് ഗ്രൂപ്പും സംയുക്ത നാവികാഭ്യാസത്തില്‍ പങ്കെടുത്തു. ഇന്ത്യൻ വ്യോമസേന ഉദ്യോഗസ്ഥരും നേതൃത്വം നല്‍കി. ഇന്ത്യൻ തീരത്തോട് ചേർന്ന് എയർ ഡിഫൻസ് പരിശീലിക്കാൻ എയർഫോഴ്സിന് അവസരമുണ്ടാക്കിയതായും നാവികസേന അറിയിച്ചു.