ന്യൂഡല്‍ഹി: രാജ്യത്ത് മൂന്ന് മാസങ്ങള്‍ക്കിടെ വിതരണം ചെയ്തത് 13 കോടിയിലധികം വാക്സിന്‍ ഡോസുകളെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം. ആകെ 13,01,19,310 ഡോസുകളാണ് വിതരണം ചെയ്തത്. 24 മണിക്കൂറിനിടെ മാത്രം 29,90,197 വാക്സിന്‍ ഡോസുകള്‍ വിതരണം ചെയ്തു. (ബുധനാഴ്ച രാവിലെ ഏഴ് മണി വരെയുള്ള കണക്ക്).
95 ദിനങ്ങള്‍ , വിതരണം ചെയ്തത് 13 കോടി വാക്സിന്‍ ഡോസുകള്‍
59.25 % ഡോസുകളും വിതരണം ചെയ്തത് കേരളമടക്കം എട്ട് സംസ്ഥാനങ്ങളില്‍.
വാക്സിന്‍ സ്വീകരിച്ച ആരോഗ്യ പ്രവര്‍ത്തകരില്‍ ആദ്യ ഡോസ് സ്വീകരിച്ച 92,01,728 പേരും രണ്ടാം ഡോസ് സ്വീകരിച്ച 58,17,262 പേരുമുണ്ട്. മറ്റ് വിഭാഗങ്ങളില്‍പ്പെടുന്ന കൊവിഡ് മുന്നണിപ്പോരാളികളില്‍ 1,15,62,535 പേര്‍ ആദ്യ ഡോസും 58,55,821 പേര്‍ രണ്ടാം ഡോസും സ്വീകരിച്ചു. 60 വയസിന് മുകളില്‍ പ്രായമുള്ള 53,04,679 പേര്‍ രണ്ട് ഡോസുകളും സ്വീകരിച്ച് വാക്സിനേഷന്‍ പൂര്‍ത്തിയാക്കിയപ്പോള്‍ 4,73,55,942 പേര്‍ ആദ്യ ഡോസ് നേടി രണ്ടാം ഡോസിനായി കാത്തിരിക്കുന്നു. 45നും 60നും ഇടയില്‍ പ്രായമുള്ളവരില്‍ 14,95,656 പേര്‍ രണ്ട് ഡോസുകളും സ്വീകരിച്ചപ്പോള്‍ 4,35,25,687 പേര്‍ക്ക് ആദ്യത്തേതും ലഭിച്ചു. കേരളം, മഹാരാഷ്ട്ര, രാജസ്ഥാന്‍, ഉത്തര്‍പ്രദേശ്, ഗുജറാത്ത്, പശ്ചിമ ബംഗാള്‍, കര്‍ണാടക, മധ്യപ്രദേശ് എന്നീ സംസ്ഥാനങ്ങളിലാണ് രാജ്യത്ത് വിതരണം ചെയ്ത വാക്സിന്‍ ഡോസുകളില്‍ 59.25 %വും നല്‍കിയത്.
കൊവിഡ് രണ്ടാം തരംഗത്തില്‍ രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്യുന്നതില്‍ 76.32 % കേസുകളും കേരളമടക്കം 10 സംസ്ഥാനങ്ങളില്‍ നിന്നാണ്. മഹാരാഷ്ട്രയില്‍ 62,097 ഉം ഉത്തര്‍പ്രദേശില്‍ 29,574 ഉം ഡല്‍ഹിയില്‍ 28,395 കേസുകളും റിപ്പോര്‍ട്ട് ചെയ്തു. നിലവില്‍ 21,57,538 രോഗികളാണ് രാജ്യത്ത് കൊവിഡ് ചികിത്സയിലുള്ളത്. മഹാരാഷ്ട്ര, ഛത്തീസ്ഗഡ്, ഉത്തര്‍പ്രദേശ്, കര്‍ണാടക, കേരളം എന്നീ സംസ്ഥാനങ്ങളിലാണ് ആകെ ചികിത്സയിലുള്ള രോഗികളില്‍ 60.86 ശതമാനവുമുള്ളത്. 85 ശതമാനമാണ് നിലവിലെ രോഗമുക്തി നിരക്ക്. 24 മണിക്കൂറിനിടെ 2,023 മരണങ്ങള്‍ കൂടി റിപ്പോര്‍ട്ട് ചെയ്തതോടെ ജീവഹാനി നിരക്ക് 1.17 ശതമാനമായി. മഹാരാഷ്ട്രയിലും ഡല്‍ഹിയിലുമാണ് എറ്റവുമധികം ആളുകള്‍ കൊവിഡ് ബാധിച്ച് മരിക്കുന്നത്. ഏഴ് സംസ്ഥാനങ്ങളിലും മൂന്ന് കേന്ദ്ര ഭരണപ്രദേശങ്ങളിലും പുതിയ കൊവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല.