കേരളം

kerala

ETV Bharat / bharat

ജനുവരിയോടെ രാജ്യത്ത് കൊവിഡ് കേസുകളുടെ എണ്ണത്തില്‍ വര്‍ധനവുണ്ടാകുമെന്ന് വിദഗ്ദ്ധര്‍ - ഇന്ത്യയിലെ കോവിഡ് കേസുകള്‍

ജനുവരി അവസാനത്തോടെ കൊവിഡ് കേസുകളുടെ എണ്ണത്തില്‍ രാജ്യത്ത് വര്‍ധനവുണ്ടാകുമെങ്കിലും അതികഠിനമായി രോഗം ബാധിക്കുന്നവര്‍ കഴിഞ്ഞ തരംഗത്തെ അപേക്ഷിച്ച് കുറവായിരിക്കുമെന്ന് വിദഗ്ദ്ധര്‍ പറയുന്നു.

India Covid cases update  KIMS Hyderabad Director on Covid  Dr Sambit Sahu on Covid surge  Omicron cases to increase in 2022  Covid wave in 2022 in India  ഇന്ത്യയിലെ കോവിഡ് കേസുകള്‍  ഇന്ത്യയിലെ ഒമിക്രോണ്‍ കേസുകള്‍
അടുത്ത ജനുവരിയോടെ രാജ്യത്ത് കോവിഡ് കേസുകളുടെ എണ്ണത്തില്‍ വര്‍ധനവുണ്ടാകുമെന്ന് വിദഗ്ദ്ധര്‍

By

Published : Dec 25, 2021, 10:28 AM IST

ഹൈദ്രാബാദ് : ജനുവരി അവസാനത്തോടെ ഇന്ത്യയില്‍ കൊവിഡ് രോഗികളുടെ എണ്ണത്തില്‍ വര്‍ധനവുണ്ടാകാന്‍ സാധ്യതയെന്ന് വിദഗ്ദ്ധര്‍. എന്നാല്‍ രാജ്യത്തെ രണ്ടാം കൊവിഡ് തരംഗത്തിലുണ്ടായത് പോലെ അതികഠിനമായി രോഗം ബാധിക്കപ്പെടുന്നവരുടെ എണ്ണം വലിയരീതിയില്‍ വര്‍ധിക്കില്ലെന്നും വിദഗ്ദ്ധര്‍ അഭിപ്രായപ്പെടുന്നു.

"ഒമിക്രോണ്‍ വകഭേദത്തിന്‍റെ പശ്ചാത്തലത്തില്‍ അടുത്ത ജനുവരിയോടെ ഇന്ത്യയില്‍ കൊവിഡ് കേസുകളുടെ എണ്ണം വര്‍ധിക്കാനാണ് സാധ്യത. ലോകത്തിലെ മറ്റ് രാജ്യങ്ങളില്‍ കൊവിഡ് കേസുകള്‍ വര്‍ധിക്കുന്ന സാഹചര്യത്തില്‍ രാജ്യത്തും കൊവിഡ് കേസുകളില്‍ വര്‍ധനവുണ്ടാകും.

എന്നാല്‍ അതികഠിനമായി രോഗം ബാധിക്കപ്പെടുന്നവര്‍ കഴിഞ്ഞ കോവിഡ് തരംഗത്തില്‍ ഉണ്ടായതിനെ അപേക്ഷിച്ച് കുറവായിരിക്കും", ഹൈദരാബാദ് കൃഷ്ണ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സ് ഡയറക്ടര്‍ ഡോ. സംബിത്ത് സാഹു പറഞ്ഞു.

കൊവിഡ് വൈറസിന്‍റെ പുതിയ വകഭേദമായ ഒമിക്രോണ്‍ ബാധിക്കപ്പെട്ടവരുടെ എണ്ണം രാജ്യത്ത് വര്‍ധിച്ച് വരികയാണ്. 400 ല്‍ അധികം ഒമിക്രോണ്‍ കേസുകളാണ് ഇതുവരെ രാജ്യത്ത് സ്ഥിരീകരിച്ചത്.

മഹാരാഷ്ട്രയിലാണ് ഏറ്റവും കൂടുതല്‍ ഒമിക്രോണ്‍ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തത്. 88 ഒമിക്രോണ്‍ കേസുകളാണ് മഹാരാഷ്ട്രയില്‍ ഇതുവരെ റിപ്പോര്‍ട്ട്ചെയ്തത്. ഡല്‍ഹി 64, തമിഴ്നാട് 34, തെലങ്കാന 24, രാജസ്ഥാന്‍ 21, കര്‍ണാടക 19, കേരളം 15, ഗുജറാത്തില്‍ പതിനാലും ഒമിക്രോണ്‍ കേസുകള്‍ ഇതുവരെ റിപ്പോര്‍ട്ട് ചെയ്തു.

ഇന്നലെ 6,650 കൊവിഡ് കേസുകളാണ് ഇന്ത്യയില്‍ റിപ്പോര്‍ട്ട്ചെയ്തത്. 3,47,72,626 കൊവിഡ് കേസുകളാണ് രാജ്യത്ത് ഇതുവരെ റിപ്പോര്‍ട്ട്ചെയ്തത്. 77,516 പേരാണ് രാജ്യത്ത് നിലവില്‍ കൊവിഡ് ചികിത്സയിലുള്ളത്. 374 കോവിഡ് മരണം കൂടി രാജ്യത്ത് പുതുതായി റിപ്പോര്‍ട്ട്ചെയ്തു. ഇതോടുകൂടി രാജ്യത്തെ ആകോ കോവിഡ് മരണം 4,79,133ആയി.

ALSO READ:കൊവിഡ് വൈറസിന്‍റെ അവസാന വകഭേദമായിരിക്കില്ല ഒമിക്രോണ്‍ ; എത്രയെണ്ണം ഉണ്ടാകാം ?

രാജ്യത്തെ വാക്സിനേഷന്‍ മികച്ചതായത് കൊണ്ട് തന്നെ ഒമിക്രോണ്‍ വെല്ലുവിളി നേരിടാന്‍ രാജ്യത്തിന് സാധിക്കുമെന്ന് സെന്‍റര്‍ ഫോര്‍ സെല്ലുലര്‍ ആന്‍ഡ് മോളിക്യുലര്‍ ബയോളജിയിലെ മുന്‍ ഡയറക്ടര്‍ ഡോ. രാകേഷ് കെ മിശ്ര പറഞ്ഞു.

"വളരെ ഉയര്‍ന്നരീതിയിലുള്ള സെറോ പോസിറ്റിവിറ്റി നിരക്കാണ് (കൊവിഡിനെതിരായ ആന്‍റിബോഡികള്‍ ശരീരത്തില്‍ നിലനില്‍ക്കുന്ന ആളുകളുടെ നിരക്ക്) രാജ്യത്തുള്ളത്. നമ്മുടെ വാക്സിനേഷന്‍ ഉദ്യമം വളരെ മികച്ച രീതിയില്‍ പുരോഗമിക്കുന്നു. വാക്സിനേറ്റ് ചെയ്യാത്തവരെ ഉടന്‍ തന്നെ വാക്സിനേറ്റ് ചെയ്യാന്‍ നമുക്ക് സാധിക്കും. അതുകൊണ്ട് തന്നെ ഒമിക്രോണ്‍ വെല്ലുവിളി നേരിടാന്‍ നമ്മള്‍ മികച്ച രീതിയില്‍ സജ്ജമാണ്", ഡോ.രാകേഷ് മിശ്ര ഇടിവി ഭാരതിനോട് പറഞ്ഞു.

പ്രധാനമന്ത്രി നരേന്ദ്ര മോദി ഒമിക്രോണിന്‍റെ പശ്ചാത്തലത്തില്‍ ഉന്നതതല യോഗം വിളിച്ചിരുന്നു. രാജ്യത്തിന്‍റെ ആരോഗ്യ സംവിധാനങ്ങള്‍ പ്രധാനമന്ത്രി യോഗത്തില്‍ വിലയിരുത്തി. എല്ലാ തലങ്ങളിലും ജാഗ്രത പാലിക്കാനും സംസ്ഥാനങ്ങളും കേന്ദ്രവുമായി ഏകോപിപ്പിച്ചുള്ള കൊവിഡ് പ്രതിരോധം ഒരുക്കാനും പ്രധാനമന്ത്രി ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശം നല്‍കി.

Read: Omicron cases breach 300 mark in India; PM calls for recalibrating oxygen supply

ABOUT THE AUTHOR

...view details