ന്യൂഡൽഹി:റഷ്യ വികസിപ്പിച്ചെടുത്ത കൊവിഡ് 19 പ്രതിരോധ വാക്സിനായ സ്‌പുട്നിക് വി അടുത്ത മാസം മുതൽ ഇന്ത്യയിലും. സ്പുട്നിക് വി ഇന്ത്യയുടെ വാക്സിനേഷനിലേക്ക് ഉൾപ്പെടുത്തുമെന്ന് റഷ്യയിലെ ഇന്ത്യൻ അംബാസഡർ ബാല വെങ്കടേഷ് വർമ അറിയിച്ചു. മെയ് ആദ്യം മുതൽ ഇന്ത്യയിൽ റഷ്യയുടെ വാക്സിൻ ഉപയോഗിച്ച് തുടങ്ങുമെന്ന ഇന്ത്യൻ അംബാസഡറുടെ അറിയിപ്പ് സ്പുട്നിക് വി അവരുടെ ഔദ്യോഗിക ട്വിറ്ററിൽ പങ്കുവച്ചു.
രാജ്യത്ത് കൊവിഡ് അതിരൂക്ഷമാകുന്ന സാഹചര്യത്തിൽ ഇന്ത്യയിൽ സ്പുട്നിക് വി എത്തുന്നുവെന്ന വാർത്ത ആശ്വാസം പകരുന്നതാണ്. 24 മണിക്കൂറിനിടെ 3,79,257 പേർക്കാണ് രോഗബാധ കണ്ടെത്തിയത്. കൊവിഡ് ബാധിതരുടെ എണ്ണത്തിൽ ഇന്ത്യയിൽ ഇതുവരെ റിപ്പോർട്ട് ചെയ്തതിൽ ഏറ്റവും ഉയർന്ന കണക്കാണിത്.