ന്യൂഡൽഹി:മറ്റ് രാജ്യങ്ങളിൽ നിന്നും കൊവിഡ് മരുന്നായ റെംഡെസിവിർ ഇറക്കുമതി ചെയ്യാനൊരുങ്ങി ഇന്ത്യ. 75000 റെംഡെസിവിർ ഇന്ന് ഇന്ത്യയിലെത്തും. ഇന്ത്യ ഗവൺമെന്‍റിന്‍റെ ഉടമസ്ഥതയിലുള്ള എച്ച്‌എൽഎൽ ലൈഫ് കെയർ ലിമിറ്റഡ് 4,50,000 മരുന്നുകൾക്കുള്ള ഓർഡർ യുഎസ്എയിലെ ഗിലെയാദ് സയൻസിനും ഈജിപ്ഷ്യൻ ഫാർമ കമ്പനിയായ ഇവാ ഫാർമയ്‌ക്കും നൽകി. അടുത്ത ദിവസങ്ങളിൽ 75,000 മുതൽ 1,00,000 വരെ റെംഡെസിവിർ മരുന്നുകൾ യുഎസ്‌എ അയക്കുമെന്ന് പ്രതീക്ഷിക്കുന്നു.
മറ്റ് രാജ്യങ്ങളിൽ നിന്നും റെംഡെസിവിർ ഇറക്കുമതി ചെയ്യാനൊരുങ്ങി ഇന്ത്യ
4,50,000 മരുന്നുകൾ ഇന്ത്യയിൽ ഇറക്കുമതി ചെയ്യും.
അതേസമയം രാജ്യത്തെ റെംഡെസിവിറിന്‍റെ ഉൽപാദന ശേഷി വർധിപ്പിക്കാനും സർക്കാർ തീരുമാനിച്ചിരുന്നു. 27.04.21 വരെ ലൈസൻസുള്ള ഏഴ് ആഭ്യന്തര നിർമാതാക്കളുടെ ഉൽപാദന ശേഷി പ്രതിമാസം 38 ലക്ഷം കുപ്പികളിൽ നിന്ന് പ്രതിമാസം 1.03 കോടിയായി ഉയർന്നിരുന്നു. കഴിഞ്ഞ ഏഴ് ദിവസത്തിനുള്ളിൽ 13.73 ലക്ഷം ഡോസുകൾ വിതരണം ചെയ്തിരുന്നു. പ്രതിദിന വിതരണം ഏപ്രിൽ 11ന് 67,900ൽ നിന്ന് 2021 ഏപ്രിൽ 28ന് 2.09 ലക്ഷമായി ഉയർന്നു. അതേസമയം ഇന്ത്യയിൽ റെംഡെസിവിർ ക്ഷാമം രൂക്ഷമായ സാഹചര്യത്തിൽ മരുന്നിന്‍റെ കയറ്റുമതിയും സർക്കാർ നിരോധിച്ചിരുന്നു.