ന്യൂഡൽഹി: ചൈനയുമായുള്ള നിരന്തരമായ സംഘർഷങ്ങൾക്കിടയിലും, ബ്രഹ്മോസ് സൂപ്പർസോണിക് ക്രൂയിസ് മിസൈലിന്‍റെ ഫയർ പവർ ഈ മാസം അവസാനത്തോടെ പ്രദർശിപ്പിക്കാൻ ഇന്ത്യ ഒരുങ്ങുന്നു. ഈ മാസാവസാനം ഇന്ത്യൻ മഹാസമുദ്ര മേഖലയിലായിരിക്കും പ്രകടനം നടക്കുക. ലോകത്തിലെ ഏറ്റവും വേഗതയേറിയ പ്രവർത്തന സംവിധാനമാണ് ബ്രഹ്മോസ് സൂപ്പർസോണിക് ക്രൂയിസ് മിസൈലിനുള്ളത്. കൂടാതെ അടുത്തിടെ പ്രതിരോധ ഗവേഷണ വികസന സംഘടന മിസൈൽ സംവിധാനത്തിന്‍റെ വേഗപരിധി നിലവിലുള്ള 298 കിലോമീറ്ററിൽ നിന്ന് 450 കിലോമീറ്ററായി ഉയർത്തിയിരുന്നു.
ബ്രഹ്മോസ് സൂപ്പർസോണിക് മിസൈലിന്‍റെ പ്രദര്‍ശനം ഈ മാസം - ഇന്ത്യൻ മഹാസമുദ്ര മേഖല
ലോകത്തിലെ ഏറ്റവും വേഗതയേറിയ പ്രവർത്തന സംവിധാനമാണ് ബ്രഹ്മോസ് സൂപ്പർസോണിക് ക്രൂയിസ് മിസൈൽ.
![ബ്രഹ്മോസ് സൂപ്പർസോണിക് മിസൈലിന്‍റെ പ്രദര്‍ശനം ഈ മാസം BrahMos supersonic cruise missile Indian Ocean Region Defence Research and Development Organisation ബ്രഹ്മോസ് സൂപ്പർസോണിക് മിസൈൽ ക്രൂയിസ് മിസൈൽ ബ്രഹ്മോസ് സൂപ്പർസോണിക് ക്രൂയിസ് മിസൈൽ ഇന്ത്യൻ മഹാസമുദ്ര മേഖല പ്രതിരോധ ഗവേഷണ വികസന സംഘടന](https://etvbharatimages.akamaized.net/etvbharat/prod-images/768-512-9551530-1065-9551530-1605439190540.jpg)
ഇന്ത്യൻ മഹാസമുദ്ര മേഖലയിലെ വിവിധ ലക്ഷ്യങ്ങളിലേക്ക് നവംബർ അവസാന വാരത്തിൽ പ്രതിരോധ സേന ബ്രഹ്മോസിന്‍റെ ഒന്നിലധികം പരീക്ഷണം നടത്തുമെന്നും മിസൈൽ സംവിധാനത്തിന്‍റെ പ്രവർത്തനം കൂടുതൽ മെച്ചപ്പെടുത്താൻ ഈ പരീക്ഷണങ്ങൾ സഹായിക്കുമെന്നും സർക്കാർ വൃത്തങ്ങൾ അറിയിച്ചു. കഴിഞ്ഞ രണ്ട് മാസത്തിനുള്ളിൽ, 800 കിലോമീറ്ററിലധികം വേഗതയിൽ ലക്ഷ്യത്തിലെത്താൻ കഴിയുന്ന ശൗര്യ മിസൈൽ സംവിധാനം, ഹൈപ്പർസോണിക് മിസൈൽ സാങ്കേതികവിദ്യയ്ക്കുള്ള സാങ്കേതിക പ്രകടന വാഹനങ്ങൾ എന്നിവയുൾപ്പെടെ പുതിയതും നിലവിലുള്ളതുമായ മിസൈൽ സംവിധാനങ്ങൾ പരീക്ഷിക്കുന്നതിൽ പ്രതിരോധ ഗവേഷണ വികസന സംഘടന വിജയിച്ചിരുന്നു. കഴിഞ്ഞ മാസം ഇന്ത്യൻ നാവികസേനയും ഐഎൻഎസ് ചെന്നൈ യുദ്ധക്കപ്പലിൽ നിന്ന് ബ്രഹ്മോസ് മിസൈൽ പരീക്ഷിച്ചിരുന്നു. സൂപ്പർസോണിക് ക്രൂയിസ് മിസൈലിനായി കയറ്റുമതി വിപണികൾ കണ്ടെത്തുന്നതിനും ഇന്ത്യ പ്രവർത്തിക്കുന്നുണ്ട്. 1990കളുടെ അവസാനത്തിൽ ഇന്ത്യയും റഷ്യയും സംയുക്ത സംരംഭം വിക്ഷേപിച്ച ശേഷം, മൂന്ന് സായുധ സേനകളുടെയും ശക്തമായ ആയുധമായി ബ്രഹ്മോസ് സൂപ്പർസോണിക് ക്രൂയിസ് മിസൈൽ മാറിയിട്ടുണ്ട്.