വാഷിങ്‌ടൺ: ഇന്ത്യയടക്കമുള്ള ലോകരാജ്യങ്ങൾക്ക് വാക്‌സിൻ വിതരണം ചെയ്യാനുള്ള യുഎസ് പ്രസിഡന്‍റ് ജോ ബൈഡന്‍റെ തീരുമാനം സ്വാഗതാർഹമെന്ന് അമേരിക്കയിലെ ഇന്ത്യൻ അംബാസിഡർ തരൺജിത്ത് സിങ് സന്ധു. കൊവിഡ് വാക്‌സിൻ പങ്കുവെക്കുന്ന പദ്ധതിയുടെ ഭാഗമായാണ് അമേരിക്കയുടെ നീക്കമെന്നും സന്ധു പറഞ്ഞു. ഇന്ത്യയുൾപ്പെടയുള്ള രാജ്യങ്ങൾ വാക്‌സിൻ ക്ഷാമം നേരിടുന്ന സാഹചര്യത്തിലാണ് ബൈഡന്‍റെ പ്രഖ്യാപനമെത്തുന്നത്. 25 ദശലക്ഷം ഡോസ് വാക്‌സിനാണ് യു.എസ് ആദ്യഘട്ടത്തിൽ വിതരണം ചെയ്യുന്നത്. കഴിയുന്നത്ര രാജ്യങ്ങളെ സഹായിക്കാനാണ് യു.എസ് സർക്കാർ ശ്രമിക്കുന്നതെന്നും ആഗോളതലത്തിൽ കൊവിഡിനെതിരെ വിജയമുണ്ടാക്കാനാണ് നീക്കമെന്നും യുഎസ് വൈസ് പ്രസിഡന്‍റ് കമല ഹാരിസ് പറഞ്ഞു.
READ MORE:ഇന്ത്യയ്ക്ക് വാക്‌സിന്‍ നല്‍കുമെന്ന് കമല ഹാരിസ്; നന്ദിയറിയിച്ച് പ്രധാനമന്ത്രി