കേരളം

kerala

ETV Bharat / bharat

ഇന്ത്യ - ബംഗ്ലാദേശ് റെയിൽ പാത സര്‍വേ പൂര്‍ത്തിയായി - അഗർത്തല

ഇന്ത്യയിലെ ത്രിപുരയില്‍ നിന്ന് ബംഗ്ലാദേശിലേക്കുള്ള അന്താരാഷ്‌ട്ര റെയിൽവേ പാതയുമായി ബന്ധപ്പെട്ട സര്‍വേ പൂര്‍ത്തിയാക്കി രാജ്യം, ബംഗ്ലാദേശിന്‍റെ ഭാഗത്തുള്ള ജോലിയുടെ പുരോഗതിയെക്കുറിച്ച് അന്വേഷിച്ച് വിദേശകാര്യ മന്ത്രാലയം

India  India to Bangladesh  Bangladesh  International Railway Link  Survey  Survey completed  ഇന്ത്യ  ഇന്ത്യയില്‍ നിന്നും ബംഗ്ലാദേശിലേക്കുള്ള  അന്താരാഷ്‌ട്ര റെയിൽവേ പാത  സര്‍വേ  അന്താരാഷ്‌ട്ര റെയിൽവേ പാതയുടെ സര്‍വേ  ത്രിപുര  ത്രിപുരയില്‍ നിന്ന് ബംഗ്ലാദേശിലേക്കുള്ള  സര്‍വേ പൂര്‍ത്തിയാക്കി  വിദേശകാര്യ മന്ത്രാലയം  റെയിൽവേ  ത്രിപുര മുഖ്യമന്ത്രി  മണിക് സാഹ  നോർത്ത് ഈസ്‌റ്റ് ഫ്രോണ്ടിയർ  എൻഇഎഫ്  ജനറൽ മാനേജർ  അൻസുൽ ഗുപ്ത  അഗർത്തല  അന്താരാഷ്‌ട്ര
'ട്രാക്കിലേക്കുള്ള വഴിയില്‍'; ഇന്ത്യയില്‍ നിന്നും ബംഗ്ലാദേശിലേക്കുള്ള അന്താരാഷ്‌ട്ര റെയിൽവേ പാതയുടെ സര്‍വേ പൂര്‍ത്തിയായി

By

Published : Sep 14, 2022, 8:44 PM IST

അഗര്‍ത്തല: ഇന്ത്യയില്‍ നിന്നും ബംഗ്ലാദേശിലേക്കുള്ള രണ്ടാമത് അന്താരാഷ്‌ട്ര റെയിൽവേ പാതയുമായി ബന്ധപ്പെട്ട സര്‍വേ പൂര്‍ത്തിയാക്കി രാജ്യം. ചൊവ്വാഴ്ച (13.09.2022) വൈകിട്ട് അഗർത്തല റെയിൽവേ സ്‌റ്റേഷനില്‍ ത്രിപുര മുഖ്യമന്ത്രി ഡോ. മണിക് സാഹയും നോർത്ത് ഈസ്‌റ്റ് ഫ്രോണ്ടിയർ (എൻഇഎഫ്) റെയിൽവേ ജനറൽ മാനേജർ അൻസുൽ ഗുപ്തയുമായി നടന്ന ചർച്ചയിലാണ് അന്താരാഷ്‌ട്ര റെയിൽവേ ലിങ്കിനായുള്ള വിഷയം ചർച്ചയായത്. കൂടിക്കാഴ്‌ചയില്‍ റെയില്‍വേയുമായി ബന്ധപ്പെട്ട മറ്റു പ്രധാന വിഷയങ്ങളും ചര്‍ച്ചയായി.

സംസ്ഥാന റെയിൽ ആശയവിനിമയ സംവിധാനത്തിന്റെ വികസനം, അസമിലെ ലുംഡിംഗ് മുതൽ അഗർത്തല വരെ ഇരട്ടവരിപ്പാത ആരംഭിക്കുന്നതുൾപ്പെടെ വിവിധ പദ്ധതികളുടെ പുരോഗതി തുടങ്ങി സംസ്ഥാനത്തെ റെയിൽവേയുമായി ബന്ധപ്പെട്ട വിഷയങ്ങൾ യോഗത്തില്‍ ചർച്ച ചെയ്യപ്പെട്ടു. ത്രിപുരയിലെ തെക്കൻ ജില്ലയായ ബെലോണിയയില്‍ നിന്ന് ബംഗ്ലദേശിലേക്കുള്ള റെയിൽ ലിങ്കിന്‍റെ സർവേ നടപടികൾ പൂർത്തിയായതായും ഇത് റെയിൽവേ ബോർഡിന്റെ അനുമതിക്കായി അയച്ചതായും യോഗം അറിയിച്ചു. ഈ പദ്ധതികളിലെല്ലാം ആവശ്യമായ നടപടികള്‍ സ്വീകരിച്ചു വരികയാണെന്ന് എൻഎഫ്ആർ ജനറൽ മാനേജർ യോഗത്തിൽ വ്യക്തമാക്കി.

അടിസ്ഥാന സൗകര്യങ്ങൾ വർധിപ്പിക്കുന്നതുൾപ്പെടെ സംസ്ഥാനത്തെ റെയിൽവേ സേവനങ്ങൾ മെച്ചപ്പെടുത്തുന്നതുമായി ബന്ധപ്പെട്ട് കേന്ദ്ര റെയിൽവേ മന്ത്രിയുമായി ത്രിപുര മുഖ്യമന്ത്രി ഡോ. മണിക് സാഹ ചര്‍ച്ച നടത്തിയിരുന്നു. അഗർത്തല മുതല്‍ ബംഗ്ലാദേശിലെ അഖൗറ റെയിൽ പാത എത്രയും വേഗം പൂർത്തിയാക്കുന്നതിനായിരുന്നു മുഖ്യമന്ത്രി അന്നും ഊന്നൽ നൽകിയത്. ഇതെത്തുടര്‍ന്ന് ഈ പ്രവൃത്തിക്ക് ആവശ്യമായ സാമ്പത്തിക അനുമതി ലഭിച്ചതിനെത്തുടർന്നാണ് ദ്രുതഗതിയിൽ പണി പുനരാരംഭിച്ചതെന്നും എൻഇഎഫ് ജനറൽ മാനേജർ പറഞ്ഞു.

ഇതോടെ അഗർത്തല റെയിൽവേ സ്‌റ്റേഷനെ അന്താരാഷ്‌ട്ര നിലവാരത്തിലേക്ക് ഉയര്‍ത്താനുള്ള ശ്രമങ്ങൾ ആരംഭിച്ചിട്ടുണ്ട്. മാത്രമല്ല ഇത്തരം അത്യാധുനിക റെയിൽവേ സ്‌റ്റേഷനുകളിൽ ആരോഗ്യ സംരക്ഷണ സൗകര്യങ്ങളും ഷോപ്പിംഗ് മാളുകളും ഫുഡ് കോർട്ടുകളും മറ്റ് നൂതന സൗകര്യങ്ങളും ഉണ്ടായിരിക്കും. അഗർത്തല-ഗുവാഹത്തി ഇന്റർസിറ്റി ട്രെയിൻ സർവീസ് ആരംഭിക്കുന്നതിനുള്ള നിർദ്ദേശം റെയിൽവേ ബോർഡിന് അയച്ചിട്ടുണ്ടെന്നും അന്താരാഷ്‌ട്ര റെയിൽവേ പാതയുമായി ബന്ധപ്പെട്ട് ബംഗ്ലാദേശിന്‍റെ ഭാഗത്തുള്ള ജോലിയുടെ പുരോഗതിയെക്കുറിച്ച് റെയില്‍വേക്കായി വിദേശകാര്യ മന്ത്രാലയം ഇടപെട്ടിട്ടുണ്ടെന്നും എൻഎഫ്ആര്‍ ജനറൽ മാനേജർ അൻസുൽ ഗുപ്ത കൂട്ടിച്ചേര്‍ത്തു.

ABOUT THE AUTHOR

...view details