ന്യൂഡൽഹി :രാജ്യത്ത് 50 കോടി കൊവിഡ് ടെസ്റ്റുകൾ പൂർത്തിയാക്കിയതായി ഇന്ത്യൻ കൗൺസിൽ ഓഫ് മെഡിക്കൽ റിസർച്ച്. ഓഗസ്റ്റിൽ പ്രതിദിനം ശരാശരി 17 ലക്ഷം സാമ്പിളുകളാണ് പരിശോധിച്ചതെന്നും ഐ.സി.എം.ആർ അറിയിച്ചു.
55 ദിവസത്തിനുള്ളിൽ 10 കോടി എന്ന നാഴികക്കല്ല് ഇന്ത്യ പൂർത്തീകരിച്ചു. ജൂലൈ 21ന് 45 കോടി ടെസ്റ്റുകളാണ് നടത്തിയിരുന്നതെങ്കിൽ ഓഗസ്റ്റ് 18 ന് ഇത് 50 കോടിയിലേക്ക് എത്തിക്കാൻ സാധിച്ചു.
പരിശോധനയും മരുന്നുകളും കൂടുതൽ ത്വരിതപ്പെടുത്തുന്നതിന് രാജ്യത്തുടനീളമുള്ള അടിസ്ഥാന സൗകര്യങ്ങൾ വർധിപ്പിക്കുകയാണ്.