മുംബൈ: ടി 20 ലോകകപ്പില്‍ സെമി കാണാതെ പുറത്തായ ടീം ഇന്ത്യയ്ക്ക് ഇനി പുതിയ നായകനും ഉപനായകനും. നവംബർ 17ന് ആരംഭിക്കുന്ന ന്യൂസിലൻഡിന് എതിരായ ടി20 മത്സര പരമ്പരയ്ക്കുള്ള 16 അംഗ പുരുഷ സീനിയർ ക്രിക്കറ്റ് ടീമിനെ ബിസിസിഐ പ്രഖ്യാപിച്ചു. മലയാളി താരം സഞ്ജു സാംസൺ ടീമിലില്ല.
വിരാട് കോലി, ജസ്‌പ്രിത് ബുംറ, രവി ജഡേജ എന്നിവർക്ക് വിശ്രമം അനുവദിച്ചു. വിരാട് കോലി ടി20 നായകസ്ഥാനം ഒഴിഞ്ഞതിനെ തുടർന്ന് രോഹിത് ശർമയെ ടി 20 നായകനായി പ്രഖ്യാപിച്ചു. കെഎല്‍ രാഹുലാണ് ഉപനായകൻ.
മൂന്ന് ടി20 മത്സരങ്ങളാണ് ന്യൂസിലൻഡ് ഇന്ത്യയില്‍ കളിക്കുന്നത്. ഐപിഎല്ലില്‍ തിളങ്ങിയ റിതുരാജ് ഗെയ്‌ക്‌വാദ്, വെങ്കിടേഷ് അയ്യർ, ആവേശ് ഖാൻ, ഹർഷല്‍ പട്ടേല്‍ എന്നിവർക്ക് ഇന്ത്യൻ ടീമില്‍ അവസരം ലഭിച്ചതിനൊപ്പം മുഹമ്മദ് സിറാജ്, ദീപക് ചാഹർ, അക്‌സർ പട്ടേല്‍, യുസ്‌വേന്ദ്ര ചാഹല്‍, ശ്രേയസ് അയ്യർ എന്നിവർ ടീമില്‍ തിരിച്ചെത്തുകയും ചെയ്തു. അതേസമയം ഹാർദിക് പട്ടേല്‍, ശാർദുല്‍ താക്കൂർ എന്നിവരെ ഒഴിവാക്കി.
ടീം ഇന്ത്യ ഇവരില്‍ നിന്ന്
രോഹിത് ശർമ (നായകൻ), കെഎല്‍ രാഹുല്‍ (ഉപനായകൻ), റിതുരാജ് ഗെയ്‌ക്‌വാദ്, ശ്രേയല് അയ്യർ, സൂര്യകുമാർ യാദവ്, റിഷഭ് പന്ത് (വിക്കറ്റ് കീപ്പർ), ഇഷാൻ കിഷൻ (വിക്കറ്റ് കീപ്പർ), വെങ്കിടേഷ് അയ്യർ, യുസ്‌വേന്ദ്ര ചാഹല്‍, ആർ അശ്വിൻ, അക്‌സർ പട്ടേല്‍, ആവേശ് ഖാൻ, ഭുവനേശ്വർ കുമാർ, ദീപക് ചാഹർ, ഹർഷല്‍ പട്ടേല്‍, മുഹമ്മദ് സിറാജ്.