കേരളം

kerala

ETV Bharat / bharat

'പാക് അധിനിവേശ കശ്‌മീരില്‍ നിന്ന് ഒഴിയണം'; പാകിസ്ഥാനെതിരെ കടുത്ത നിലപാടുമായി ഇന്ത്യ - കശ്‌മീര്‍ ഇന്ത്യ നിലപാട്

പാകിസ്ഥാന്‍ കൈവശം വച്ചിരിക്കുന്ന പ്രദേശങ്ങളില്‍ നിന്ന് അടിയന്തരമായി ഒഴിയണമെന്ന് ഇന്ത്യന്‍ പ്രതിനിധി യുഎന്‍ സുരക്ഷ കൗണ്‍സില്‍ യോഗത്തില്‍ ആവശ്യപ്പെട്ടു.

India slams Pakistan  India slams Pakistan news  India UN news  India UN security council news  UN security council latest news  pakistan occupied kashmir news  pakistan occupied kashmir  India slams Pakistan UNSC  യുഎന്‍ സുരക്ഷ കൗണ്‍സില്‍ യോഗം വാര്‍ത്ത  യുഎന്‍ സുരക്ഷ കൗണ്‍സില്‍ യോഗം  ഇന്ത്യ യുഎന്‍ സുരക്ഷ കൗണ്‍സില്‍ യോഗം  ഇന്ത്യ യുഎന്‍ സുരക്ഷ കൗണ്‍സില്‍ യോഗം വാര്‍ത്ത  ഇന്ത്യ യുഎന്‍  ഇന്ത്യ യുഎന്‍ വാര്‍ത്ത  ഇന്ത്യന്‍ പ്രതിനിധി യുഎന്‍ വാര്‍ത്ത  ഇന്ത്യന്‍ പ്രതിനിധി യുഎന്‍  ഇന്ത്യ പാകിസ്ഥാന്‍ വാര്‍ത്ത  ഇന്ത്യ പാകിസ്ഥാന്‍ വിമര്‍ശനം വാര്‍ത്ത  ഇന്ത്യ പാകിസ്ഥാന്‍ വിമര്‍ശനം  പാക്‌ അധിനിവേശ കശ്‌മീര്‍ വാര്‍ത്ത  പാക്‌ അധിനിവേശ കശ്‌മീര്‍  പാകിസ്ഥാന്‍ ഇന്ത്യ നിലപാട് വാര്‍ത്ത  പാകിസ്ഥാന്‍ ഇന്ത്യ നിലപാട്  കശ്‌മീര്‍ ഇന്ത്യ നിലപാട് വാര്‍ത്ത  കശ്‌മീര്‍ ഇന്ത്യ നിലപാട്  ഡോ കാജല്‍ ഭട്ട് വാര്‍ത്ത
'പാക് അധിനിവേശ കശ്‌മീരില്‍ നിന്ന് ഒഴിയണം'; പാകിസ്ഥാനെതിരെ കടുത്ത നിലപാടുമായി ഇന്ത്യ

By

Published : Nov 17, 2021, 10:36 AM IST

ന്യൂയോര്‍ക്ക്: കശ്‌മീര്‍ വിഷയത്തില്‍ പാകിസ്ഥാനെതിരെ കടുത്ത നിലപാടുമായി ഇന്ത്യ. പാകിസ്ഥാന്‍ അനധികൃതമായി കൈവശം വച്ചിരിക്കുന്ന പ്രദേശങ്ങളില്‍ നിന്ന് അടിയന്തരമായി ഒഴിയണമെന്ന് യുഎന്‍ സുരക്ഷ കൗണ്‍സില്‍ യോഗത്തില്‍ ഇന്ത്യന്‍ പ്രതിനിധി ആവശ്യപ്പെട്ടു.

'കശ്‌മീര്‍ ( ജമ്മു കശ്‌മീര്‍, ലഡാക്ക്) ഇന്ത്യയുടെ അവിഭാജ്യ ഘടകമാണ്. പാക് അധിനിവേശ കശ്‌മീര്‍ ഉള്‍പ്പെടെയുള്ള ഭാഗങ്ങളും ഇതില്‍പ്പെടും. പാകിസ്ഥാന്‍ കൈവശം വച്ചിരിക്കുന്ന പ്രദേശങ്ങള്‍ ഒഴിയണം,' ഇന്ത്യന്‍ പ്രതിനിധി ഡോ. കാജല്‍ ഭട്ട് പറഞ്ഞു.

തീവ്രവാദികളെ പരസ്യമായി പിന്തുണയ്ക്കുകയും പരിശീലിപ്പിക്കുകയും ധനസഹായവും ആയുധവും നൽകുകയും ചെയ്യുന്ന രാജ്യമായി പാകിസ്ഥാന്‍ ആഗോളതലത്തിൽ അംഗീകരിക്കപ്പെട്ടിട്ടുള്ളതാണ്. എന്തെങ്കിലും പ്രശ്‌നങ്ങൾ ഉണ്ടെങ്കിൽ ഷിംല കരാറിനും ലാഹോർ പ്രഖ്യാപനത്തിനും അനുസൃതമായി ഉഭയകക്ഷിപരമായും സമാധാനപരമായും അത് പരിഹരിക്കാൻ ഇന്ത്യ പ്രതിജ്ഞാബദ്ധമാണെന്നും ഭട്ട് വ്യക്തമാക്കി.

ഭീകരവാദവും അക്രമവും ഇല്ലാത്ത അന്തരീക്ഷത്തിൽ മാത്രമേ അർത്ഥവത്തായ സംഭാഷണം നടത്താൻ കഴിയൂവെന്നും ഭട്ട് പറഞ്ഞു. ഇത്തരമൊരു അനുകൂല അന്തരീക്ഷം സൃഷ്‌ടിക്കേണ്ട ഉത്തരവാദിത്തം പാക്കിസ്ഥാനാണെന്നും ഇന്ത്യന്‍ പ്രതിനിധി വ്യക്തമാക്കി. അതിർത്തി കടന്നുള്ള ഭീകരതയ്‌ക്കെതിരെ ഇന്ത്യ കടുത്ത നടപടികൾ തുടരുമെന്നും ഭട്ട് കൂട്ടിച്ചേര്‍ത്തു.

Also read: നൂറ്റാണ്ടിലെ ദൈര്‍ഘ്യമേറിയ ചന്ദ്രഗഹണം നവംബര്‍ 19ന്: എങ്ങനെ കാണാം?

ABOUT THE AUTHOR

...view details