ന്യൂഡൽഹി: ഇസ്രയേൽ-പലസ്‌തീൻ സംഘർഷം തുടരുന്നതിനിടെ സമാധാനം കൊണ്ടു വരുന്നതിനായി യുഎൻ സുരക്ഷാ സമിതിയിൽ ഇന്ത്യ കൂടുതൽ സമ്മർദം ചെലുത്തണമെന്ന് കോൺഗ്രസ്. ഇരു രാജ്യങ്ങളും തമ്മിലുള്ള സമാധാനം സ്ഥാപിക്കുന്നതിൽ സുരക്ഷാ കൗൺസിൽ അംഗമെന്ന നിലയിൽ ഇന്ത്യ ഇടപെടണമെന്നാണ് കോൺഗ്രസിന്‍റെ ആവശ്യം. റമദാൻ ദിനത്തിലെ ആക്രമണം വളരെ വിഷമമുള്ളതാണെന്നും സ്‌ത്രീകൾക്കും കുട്ടികൾക്കും നേരെയുള്ള ആക്രമണണങ്ങൾ അംഗീകരിക്കാൻ കഴിയില്ലെന്നും കോൺഗ്രസിന്‍റെ പ്രസ്‌താവനയിൽ പറയുന്നു. ഇസ്രയേൽ-പലസ്‌തീൻ സംഘർഷത്തിൽ മലയാളി യുവതി സൗമ്യ സന്തോഷ് കൊല്ലപ്പെട്ടത് വളരെ ദു:ഖകരമാണെന്നും കോൺഗ്രസ് വ്യക്തമാക്കി.
ഇസ്രയേല്‍ - പലസ്തീൻ സമാധാനം; യു.എന്നില്‍ ഇന്ത്യ കൂടുതല്‍ സമ്മര്‍ദം ചെലുത്തണം - യുഎൻ സുരക്ഷാ സമിതി
ഇരു രാജ്യങ്ങളും തമ്മിലുള്ള സമാധാനം സ്ഥാപിക്കുന്നതിൽ സുരക്ഷാ കൗൺസിൽ അംഗമെന്ന നിലയിൽ ഇന്ത്യ ഇടപെടണമെന്നാണ് കോൺഗ്രസിന്‍റെ ആവശ്യം.
ഇസ്രായേൽ-പലസ്‌തീൻ സമാധാനം