ന്യൂഡൽഹി :ഇസ്രയേൽ ആക്രമണം തുടരുന്ന പലസ്‌തീനിലെ ജനതയ്‌ക്ക് സഹായഹസ്‌തവുമായി ഇന്ത്യ (India sends medical aid, disaster relief material to Palestine). യുദ്ധത്തിന്‍റെ ദുരിതം പേറുന്ന പലസ്‌തീനിലെ ജനങ്ങൾക്ക് സഹായം അയച്ചതായി വിദേശകാര്യ മന്ത്രാലയത്തിന്‍റെ ഔദ്യോഗിക വക്താവ് അരിന്ദം ബാഗ്‌ചി (Arindam Bagchi) ഞായറാഴ്‌ച (ഒക്‌ടോബർ 22) അറിയിച്ചു.
'പലസ്‌തീനിലെ ജനങ്ങള്‍ക്കായി 6.5 ടണ്‍ മെഡിക്കല്‍ സഹായവും 32 ടണ്‍ ദുരന്ത നിവാരണ സാമഗ്രികളുമായി ഈജിപ്‌തിലെ അല്‍ഹരീഷ് വിമാനത്താവളത്തിലേക്ക് വ്യോമസേനയുടെ സി-17 ഗ്ലോബ്‌മാസ്റ്റര്‍ വിമാനം പുറപ്പെട്ടു'- വിദേശകാര്യ മന്ത്രാലയ വക്താവ് അരിന്ദം ബാഗ്ചി എക്‌സിലൂടെ വ്യക്തമാക്കി.
മെഡിക്കൽ സപ്ലൈകളിൽ അത്യാവശ്യമായ ജീവൻ രക്ഷ മരുന്നുകളും അടിയന്തര മെഡിക്കൽ സാഹചര്യങ്ങൾ കൈകാര്യം ചെയ്യാൻ ലക്ഷ്യമിട്ടുള്ള സംരക്ഷണ, ശസ്‌ത്രക്രിയ വസ്‌തുക്കളും ഉൾപ്പടെയാണ് ഇന്ത്യ അയച്ചത്. ദ്രവരൂപത്തിലുള്ള മരുന്നുകളും വേദനസംഹാരികളും ഇതിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. ഏകദേശം 32 ടൺ ഭാരമുള്ള ദുരന്ത നിവാരണ വസ്‌തുക്കളിൽ ടെന്‍റുകൾ, സ്ലീപ്പിങ് ബാഗുകൾ, ടാർപോളിനുകൾ, അടിസ്ഥാന സാനിറ്ററി യൂട്ടിലിറ്റികൾ, ജലശുദ്ധീകരണ ഗുളികകൾ തുടങ്ങിയവയും ഉൾപ്പെടുന്നു (India sent humanitarian aid for the people of Palestine). സഹായ പാക്കറ്റുകളില്‍ 'പലസ്‌തീനിലെ ജനങ്ങള്‍ക്ക് ഇന്ത്യന്‍ ജനതയുടെ സമ്മാനം' എന്ന് ഒട്ടിച്ചുവച്ചതായി കാണാം.
അതേസമയം യുദ്ധവും ഉപരോധവും തകര്‍ത്ത ഗാസയിലെ ജനങ്ങള്‍ക്ക് ആദ്യഘട്ട മാനുഷിക സഹായം എത്തിക്കുന്നതിനായി കഴിഞ്ഞ ദിവസം ഈജിപ്‌തിലെ റാഫ അതിര്‍ത്തി തുറന്നിരുന്നു. ഈജിപ്ഷ്യന്‍ റെഡ് ക്രെസന്‍റിന്‍റെ 20 ട്രക്കുകളാണ് ഇതോടെ അതിർത്തി കടന്നത്. രണ്ട് ദശലക്ഷത്തിലധികം ആളുകളുള്ള ഇവിടെ സഹായം ആവശ്യമാണെന്ന് ലോകാരോഗ്യ സംഘടന ഡയറക്‌ടർ ജനറൽ ടെഡ്രോസ് അദാനം ഗെബ്രിയേസസ് നേരത്തെ മുന്നറിയിപ്പ് നൽകിയിരുന്നു. അധിക സഹായ വാഹനങ്ങൾ സുരക്ഷിതമായി കടന്നുപോകുന്നതിന് സുസ്ഥിരമായ പ്രവേശനം സാധ്യമാകണമെന്നും അദ്ദേഹം എക്‌സിൽ പങ്കുവച്ച കുറിപ്പിൽ ആവശ്യപ്പെട്ടു.