കേരളം

kerala

ETV Bharat / bharat

നിയന്ത്രണങ്ങൾക്കിടയിൽ പുതുവത്സരം ആഘോഷിച്ച് ജനങ്ങൾ - നിയന്ത്രണങ്ങൾക്കിടയിൽ പുതുവത്സരം ആഘോഷിച്ച് ജനങ്ങൾട

പലയിടത്തും പാർട്ടികൾക്കും, പൊതുസ്ഥലങ്ങളിൽ ഒത്തുകൂടുന്നതിനും വിലക്ക് ഏർപ്പെടുത്തിയിരുന്നു. ബെംഗളൂരു, മുംബൈ, പൂനെ എന്നിവിടങ്ങളിൽ നിരോധനാജ്ഞയും ഏർപ്പെടുത്തിയിരുന്നു.

New Year 2021 celebrations  celebrations of new year  celebrations 2021 new year in India  India rings in New Year 2021 with low key celebrations  നിയന്ത്രണങ്ങൾക്കിടയിൽ പുതുവത്സരം ആഘോഷിച്ച് ജനങ്ങൾട  നിയന്ത്രണങ്ങൾക്കിടയിൽ പുതുവത്സരം
പുതുവത്സരം

By

Published : Jan 1, 2021, 6:56 AM IST

ന്യൂഡൽഹി: കൊവിഡിനെ തുടർന്ന് രാജ്യത്തുടനീളം രാത്രി കർഫ്യൂ ഏർപ്പെടുത്തിയതിനാൽ ജനങ്ങൾ പുതുവത്സരത്തെ സ്വാഗതം ചെയ്തത് മിതമായ ആഘോഷങ്ങൾ നടത്തി. പലയിടത്തും പാർട്ടികൾക്കും, പൊതുസ്ഥലങ്ങളിൽ ഒത്തുകൂടുന്നതിനും വിലക്ക് ഏർപ്പെടുത്തിയിരുന്നു. ബെംഗളൂരു, മുംബൈ, പൂനെ എന്നിവിടങ്ങളിൽ നിരോധനാജ്ഞയും ഏർപ്പെടുത്തിയിരുന്നു.

നിയന്ത്രണങ്ങളെ തുടർന്ന് ആളുകൾ ആഘോഷം വീടുകളിലേക്ക് ചുരുക്കി. മറ്റ് വർഷങ്ങളെ അപേക്ഷിച്ച് കേരളത്തിൽ വളരെ കുറച്ചുപേർ മാത്രമാണ് ഫോർട്ട് കൊച്ചിയിൽ പുതുവത്സരം ആഘോഷിക്കാനെത്തിയത്. കൊൽക്കത്തയിൽ പശ്ചിമ ബംഗാൾ പൊലീസ് മാസ്‌ക് ധരിക്കാത്ത ആളുകൾക്ക് മാസ്‌ക്കുകൾ വിതരണം ചെയ്തു.

ശിരോമണി അകാലിദൾ മേധാവി സുഖ്ബീർ സിംഗ് ബാദലും സുവർണ്ണക്ഷേത്രം സന്ദർശിച്ചു. മാധ്യമങ്ങളെ അഭിസംബോധന ചെയ്ത അദ്ദേഹം രാജ്യത്തെ ജനങ്ങൾക്ക് പുതുവത്സരാശംസകൾ നേർന്നു. എല്ലാവർക്കും പുതുവത്സരാശംസകൾ നേരുന്നു. 2020 രാജ്യത്താകമാനം ഒരുപാട് നാശനഷ്ടങ്ങൾ വരുത്തി. 2021 ലെ ഈ വർഷം ആശ്വാസവും സമൃദ്ധിയും കൈവരുമെന്ന് പ്രതീക്ഷിക്കുന്നതായും അദ്ദേഹം പറഞ്ഞു.

ABOUT THE AUTHOR

...view details