രാജ്യത്ത് കൊവിഡ് വ്യാപനം അതിരൂക്ഷം; പ്രതിദിന കൊവിഡ് രോഗികൾ 3.5 ലക്ഷം - ഇന്ത്യ കൊവിഡ് സ്ഥിതി
ഇതുവരെ രാജ്യത്ത് 14,19,11,223 പേരാണ് കൊവിഡ് വാക്‌സിൻ സ്വീകരിച്ചത്
ന്യൂഡൽഹി: രാജ്യത്ത് 3.50 ലക്ഷവും പിന്നിട്ട് പ്രതിദിന കൊവിഡ് ബാധിതരുടെ എണ്ണം. 24 മണിക്കൂറിൽ 3,52,991 പേർക്ക് കൂടി രോഗം സ്ഥിരീകരിച്ചു. ഇതോടെ രാജ്യത്തെ ആകെ കൊവിഡ് ബാധിതരുടെ എണ്ണം 1,73,13,163 ആയി. 2,812 മരണങ്ങളാണ് ഇന്ന് കൊവിഡ് ബാധിച്ചാണെന്ന് സ്ഥിരീകരിച്ചത്. ആകെ 1,95,123 പേർക്കാണ് ഇതുവരെ കൊവിഡ് ബാധിച്ച് ജീവൻ നഷ്‌ടമായത്. കഴിഞ്ഞ 24 മണിക്കൂറിൽ 2,19,272 പേർ കൂടി രോഗമുക്തരായതോടെ ആകെ രോഗമുക്തരായവരുടെ എണ്ണം 1,43,04,382 ആയി. ഇതോടെ രാജ്യത്ത് നിലവിൽ ചികിത്സയിലുള്ളവരുടെ എണ്ണം 28,13,658 ആയി ഉയർന്നു. ഇതുവരെ രാജ്യത്ത് 14,19,11,223 പേരാണ് കൊവിഡ് വാക്‌സിൻ സ്വീകരിച്ചത്.