ന്യൂഡൽഹി: രണ്ടാം തരംഗത്തിന് ശേഷമുള്ള ഏറ്റവും ഉയർന്ന പ്രതിദിന മരണസംഖ്യ രാജ്യത്ത് റിപ്പോർട്ട് ചെയ്‌തു. കഴിഞ്ഞ 24 മണിക്കൂറിനിടെ രാജ്യത്ത് 6,148 പേരാണ് കൊവിഡ് ബാധിച്ച് മരിച്ചത്. വ്യാഴാഴ്‌ച 94,052 പേർക്ക് കൂടി പുതുതായി കൊവിഡ് സ്ഥിരീകരിച്ചു. ഇതോടെ ആകെ കൊവിഡ് ബാധിതരുടെ എണ്ണം 2,91,83,121 ആയതായി ആരോഗ്യമന്ത്രാലയം അറിയിച്ചു. 1,51,367 പേർ കൂടി രോഗം ഭേദമായി ആശുപത്രി വിട്ടതോടെ ആകെ രോഗം ഭേദമായവരുടെ എണ്ണം 2,76,55,493 ആയി ഉയർന്നു.
രാജ്യത്ത് ഏറ്റവും ഉയര്‍ന്ന പ്രതിദിന കൊവിഡ് മരണ നിരക്ക് - india covid
1,51,367 പേർക്ക് കൂടി രോഗം ഭേദമായി. 6,148 മരണം കൂടി കൊവിഡ് മൂലമെന്ന് സ്ഥിരീകരിച്ചു. രണ്ടാം തരംഗത്തിന് ശേഷമുള്ള ഏറ്റവും ഉയർന്ന പ്രതിദിന മരണസംഖ്യയാണിത്.
നിലവിൽ 11,67,952 സജീവകേസുകളാണ് രാജ്യത്തുള്ളത്. കേന്ദ്ര ആരോഗൺ മന്ത്രാലയത്തിന്‍റെ കണക്കനുസരിച്ച് രാജ്യത്ത് ഇതുവരെ 23,90,58,360 പേർക്കാണ് വാക്‌സിനേഷൻ നൽകിയിട്ടുള്ളത്. തുടർച്ചയായ മൂന്നാം ദിവസമാണ് രാജ്യത്തെ പ്രതിദിന കൊവിഡ് രോഗികളുടെ എണ്ണം ഒരു ലക്ഷത്തിൽ താഴെ റിപ്പോർട്ട് ചെയ്യുന്നത്. ആദ്യമായി ഒരു ലക്ഷത്തിൽ താഴെ റിപ്പോർട്ട് ചെയ്‌ത ജൂൺ എട്ടാം തീയതി ആകെ രോഗികളുടെ എണ്ണം 86,498 ആയിരുന്നു. അതേസമയം 92,596 പേർക്കാണ് ഒമ്പതാം തീയതി കൊവിഡ് സ്ഥിരീകരിച്ചത്. കഴിഞ്ഞ രണ്ട് ദിവസത്തെ അപേക്ഷിച്ച് വ്യാഴാഴ്‌ചത്തെ കണക്കിൽ ഗണ്യമായ വർധനവാണ് കാണുന്നത്.
Also Read:രാജ്യത്തെ വാക്‌സിൻ സ്വീകരിച്ചവരുടെ എണ്ണം 24 കോടിയിലേക്ക്