ന്യൂഡല്‍ഹി: ഒക്‌ടോബറില്‍ രാജ്യത്ത് മൂന്നാം തരംഗമുണ്ടാകുമെന്ന ആരോഗ്യ വിദഗ്‌ധരുടെ മുന്നറിയിപ്പിനിടെ ആശ്വാസമായി പുതിയ കൊവിഡ് കണക്കുകള്‍. രാജ്യത്തെ രോഗമുക്തി നിരക്ക് 97.68 ശതമാനമായി ഉയര്‍ന്നു. 2020 മാര്‍ച്ചിന് ശേഷമുള്ള ഏറ്റവും ഉയര്‍ന്ന രോഗമുക്തി നിരക്കാണിത്.
കഴിഞ്ഞ 24 മണിക്കൂറിനിടെ രാജ്യത്ത് 25,467 പുതിയ കൊവിഡ് കേസുകളാണ് റിപ്പോര്‍ട്ട് ചെയ്‌തത്. ഇതോടെ രാജ്യത്ത് ഇതുവരെ കൊവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 32,474,773 ആയി ഉയര്‍ന്നു. കൊവിഡ് ബാധിച്ച് 354 പേര്‍ കൂടി മരിച്ചതോടെ ആകെ മരണനിരക്ക് 4,35,110 ആയി.